'അത് നൃത്തച്ചുവടല്ല, സംഗീതത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നയാളാണ് ഞാന്‍'- വാര്‍ത്തകള്‍ നിഷേധിച്ച് ഉവൈസി
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൃത്തച്ചുവടുകള്‍ വച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ നിഷേധിച്ച് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍(എ.ഐ.എം.ഐ.എം) അസദുദ്ദീന്‍ ഉവൈസി. അത് നൃത്തച്ചുവടുകളായിരുന്നുവെന്നും തങ്ങളുടെ പാര്‍ട്ടി ചിഹ്നമായ പട്ടം പറത്തുന്നത് അനുകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ എന്നും സംഗീതത്തില്‍ നിന്നയാളാണെന്നും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
"Main apni party ke symbol patang ko kheench mara hu, kisi ne us video par koi gaana laga diya jo galat hai, hum aisi baaton par zyada dhyaan nahi dete" Aurangabad me Barrister Asaduddin Owaisi Sahab ka media ko bayaan @asadowaisi pic.twitter.com/uLttpHn34x
— Mohsin (@mohsinaddeen96) October 19, 2019
ഔറംഗാബാദിലെ പൈഠാന്‍ ഗേറ്റിലെ പ്രചാരണ പരിപാടിക്കിടെയാണ് ഉവൈസി ചുവടുകള്‍ വെച്ചത്. വേദിയില്‍നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ പടിയില്‍വെച്ചായിരുന്നു ഇത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളില്‍ 44 മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്.
Maharashtra: AIMIM Chief Asaduddin Owaisi performs a dance step after the end of his rally at Paithan Gate in Aurangabad. (17.10.2019) pic.twitter.com/AldOABp2yd
— ANI (@ANI) October 18, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."