തീരനൈപുണ്യ പദ്ധതി: ബോധവത്കരണം നടത്തി
ആലപ്പുഴ: മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണിന്റെ(സാഫ്) നേതൃത്വത്തില്‍ തീരനൈപുണ്യ പദ്ധതിയുടെ ഭാഗമായി ബോധവത്കരണ പരിപാടി നടത്തി. മത്സ്യത്തൊഴിലാളികളുടെ അഭ്യസ്തവിദ്യരായ പെണ്‍കുട്ടികള്‍ക്ക് വിദഗ്ധ തൊഴില്‍ പരിശീലന പരിപാടിയാണിത്. രണ്ടു മാസത്തെ പരിശീലന പരിപാടിയില്‍ ഒരു മാസം ക്ലാസ് റൂം പരിശീലനവും ഒരു മാസം സ്ഥാപനത്തിലുമുള്ള പരിശീലനവുമാണ് നല്‍കുന്നത്.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ക്ലാസ് സര്‍ട്ടിഫിക്കറ്റും സൗജന്യമായി പാസ്പോര്‍ട്ടും എടുത്തുനല്കും. ഗുണഭോക്താക്കള്‍ക്കായി നടത്തിയ ഏകദിന ബോധവത്കരണ ക്ലാസ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍ വിജിരാജ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ബി. ഷാനവാസ് അധ്യക്ഷനായി. യു.ആര് ഗിരീഷ് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."