HOME
DETAILS

ശബരിമലയില്‍ സുരക്ഷ സുശക്തമാക്കുന്നു

  
backup
November 14 2018 | 19:11 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b8%e0%b5%81%e0%b4%b6%e0%b4%95%e0%b5%8d

 

തിരുവനന്തപുരം: ഒരുവശത്ത് സമവായ ശ്രമങ്ങളുമായി സര്‍വകക്ഷി യോഗം വിളിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ മറുവശത്ത് ശബരിമലയിലെ സുരക്ഷ ശക്തമാക്കാന്‍ പൊലിസ്. സായുധ സേനയും കമാന്‍ഡോകളും ഉള്‍പ്പെടെ നാലുഘട്ടങ്ങളിലായി 20,000 പൊലിസുകാരെ നിയോഗിക്കാന്‍ ഇന്നലെ ചേര്‍ന്ന പൊലിസ് ഉന്നതതല യോഗം തീരുമാനിച്ചു.
ആദ്യഘട്ടത്തിലെ 5,200 പൊലിസുകാരെയാണ് ഇന്ന് നിലയ്ക്കലും, പമ്പയിലും സന്നിധാനത്തും എരുമേലിയിലുമായി വിന്യസിക്കുക. സന്നിധാനത്തും നിലയ്ക്കലും ഓരോ ഐ.ജിമാര്‍ക്കും രണ്ട് എസ്.പിമാര്‍ക്കും വീതം ചുമതല നല്‍കി. മരക്കൂട്ടം, എരുമേലിയിലും ഓരോ എസ്.പിമാരുണ്ടാകും. തുലാമാസ പൂജസമയത്ത് സന്നിധാനത്തിന്റെ ചുമതല നല്‍കിയിരുന്ന ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനെയും ചിത്തിര ആട്ട വിശേഷത്തിന് ആര്‍.എസ്.എസുകാര്‍ക്ക് സൗകര്യമൊരുക്കിയെന്ന ആരോപണ വിധേയനായ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാറിനെയും ഒഴിവാക്കി സന്നിധാനത്തില്‍ ഐ.ജി വിജയ് സാക്കറെയും പമ്പയില്‍ ഐ.ജി അശോക് യാദവിനെയും സുരക്ഷാക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയോഗിച്ചു.
സുരക്ഷാ നിയന്ത്രണ ചുമതല എ.ഡി.ജി.പി അനില്‍കാന്തിനും ഐ.ജി മനോജ് എബ്രഹാമിനും പൂര്‍ണ മേല്‍നോട്ട ചുമതല എ.ഡി.ജി.പി ആനന്ദകൃഷ്ണനുമായിരിക്കും. കാല്‍നടയായി എത്തുന്ന തീര്‍ഥാടകര്‍ക്ക് നാളെ രാവിലെ പതിനൊന്നോടെ നിലയ്ക്കലില്‍നിന്ന് പ്രവേശനം നല്‍കും. ഉച്ചയ്ക്ക് 12 മുതല്‍ മാത്രമേ തീര്‍ഥാടകരെ നിലയ്ക്കലില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പമ്പയിലേക്ക് പോകാന്‍ അനുവദിക്കൂ.
പ്രതിഷേധക്കാരെ തടയാനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. കഴിഞ്ഞ രണ്ടുതവണയും നട തുറന്നപ്പോള്‍ പൊലിസിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ആയിരുന്നില്ലെന്ന് വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാകും സന്നിധാനത്ത് ഏര്‍പ്പെടുത്തുക.
നാലുഘട്ടങ്ങളിലായാണ് പൊലിസിനെ സന്നിധാനത്ത് വിന്യസിക്കുന്നത്. മകരവിളക്ക് സമയത്ത് 8,000 പൊലിസുകാരെ നിയോഗിക്കും. 50 വയസ് കഴിഞ്ഞവര്‍ ഉള്‍പ്പെടെ നാളെ 200 വനിതാ പൊലിസിനെയാണ് വിന്യസിക്കുന്നത്. കൂടാതെ വനിതാ ബറ്റാലിയനെയും വിന്യസിക്കും. ഇവരെ നാളെ പമ്പയിലാണ് വിന്യസിക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തുന്ന വനിതാ പൊലിസുകാരെ ആവശ്യമെങ്കില്‍ മാത്രം സന്നിധാനത്ത് വിന്യസിക്കും. ഇല്ലെങ്കില്‍ ചിത്തിര ആട്ടവിശേഷ സമയത്തേതുപോലെ അന്‍പത് വയസ് കഴിഞ്ഞ വനിതാ പൊലിസുകാരെയാകും സന്നിധാനത്ത് വിന്യസിക്കുക. 1,500 വനിതാ പൊലിസുകാരെ മണ്ഡല, മകര വിളക്ക് കാലത്ത് ശബരിമലയില്‍ വിന്യസിക്കും.
മാധ്യമ പ്രവര്‍ത്തകരെയും ദേവസ്വം, സര്‍ക്കാര്‍ ജീവനക്കാരെയും തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചതിനുശേഷം ഇന്നു വൈകിട്ടോടെ സന്നിധാനത്തേയ്ക്ക് കടത്തിവിടും. ഇതുവരെ ഏതാണ്ട് എണ്ണൂറോളം യുവതികള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തിട്ടുണ്ട്.
ആന്ധ്രയില്‍ നിന്നാണ് കൂടുതല്‍ യുവതികള്‍ ദര്‍ശന സമയം ബുക്ക് ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ഡല്‍ഹിയില്‍നിന്നും കൊല്‍ക്കത്തയില്‍നിന്നും യുവതികള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിട്ടുണ്ട്.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്നതിനാല്‍ എത്രപേര്‍ ദര്‍ശനത്തിനെത്തുമെന്ന് വ്യക്തമല്ല. യുവതികളുടെ കണക്കുകള്‍ പുറത്തുവിടരുതെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago