HOME
DETAILS
MAL
പല മരണങ്ങള്‍
backup
October 20 2019 | 04:10 AM
തൊണ്ടയില്‍ കുടുങ്ങി
വാക്ക് മരിക്കുന്നു
ചിന്ത
മസ്തിഷ്‌കമരണത്തിലേക്ക്
വഴുതി വീഴുന്നു
നന്മയ്ക്ക്
ഹൃദയാഘാതം
സംഭവിക്കുന്നു
അലസതയുടെ അര്‍ബുദം
ബാധിച്ചിരിക്കുകയാണ്
മനസിനെ
പ്രതീക്ഷയോ,
അന്ത്യശ്വാസം
വലിക്കുകയാണ്
മതിയാക്കാം,
സ്വപ്നങ്ങളെയിനിയും
വെന്റിലേറ്ററില്‍
വയ്ക്കാതിരിക്കുകയാണ് നല്ലത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."