HOME
DETAILS
MAL
ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയ്ക്ക് 'ആവാസ് '
backup
June 22 2017 | 18:06 PM
മലപ്പുറം: ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതിനായി 'ആവാസ് ' പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്കു 15,000 രൂപയുടെ സൗജന്യ ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും ലഭിക്കും.
കൂടാതെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടാകും. ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് കമ്മിഷന് തിരിച്ചറിയില്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നുപയോഗിച്ചാണ് തൊഴിലാളിക്ക് 'ആവാസ് ' തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. ഇതിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനായും ജില്ലാ ലേബര്‍ ഓഫിസര്‍ കണ്‍വീനറായും ജില്ലാ പൊലിസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായും ജില്ലാതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."