HOME
DETAILS

ചേര്‍ത്തല-അരൂക്കുറ്റി റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് എ.എം ആരിഫ് എം.എല്‍.എ

  
backup
August 05 2016 | 23:08 PM

%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2-%e0%b4%85%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b1-2


പൂച്ചാക്കല്‍: തകര്‍ന്ന് കിടക്കുന്ന ചേര്‍ത്തല-അരൂക്കുറ്റി റോഡ് ഉടന്‍ സഞ്ചാരയോഗ്യമാക്കുമെന്ന്  എ.എം ആരിഫ് എം.എല്‍.എ. പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ബുധനാഴ്ച വൈകുന്നേരം റോഡ് സന്ദര്‍ശിക്കുകയും നന്നാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും എം.എല്‍.എ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയത്.
  എക്‌സികൂട്ടീവ് എഞ്ചിനീയര്‍ തോമസ് ജോണ്‍, ഡി.പി.എം ദിലീപ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.യാത്രക്കാര്‍ക്ക് ദുരിതമായി റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ചെറുതും വലുതുമായ കുഴികളില്‍ അകപ്പെട്ട് അപകടങ്ങളുണ്ടാകുന്നത് പതിവ് കാഴ്ചയാണ്. തിരക്കുള്ളചേര്‍ത്തലഅരൂക്കുറ്റി  റോഡ് ഉള്‍പ്പെടെ പ്രധാന പാതകളെല്ലാം തകര്‍ന്നിരിക്കുകയാണ്. റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന ആവശ്യവുമായി ആക്ഷന്‍ കൗണ്‍സിലും, യൂത്ത്‌കോണ്‍ഗ്രസ് അരൂക്കുറ്റി മണ്ഡലം കമ്മറ്റിയും, വിവിധ വായനാശലകളും ക്ലബുകളും രംഗത്ത് വന്നിരുന്നു.ഇതിനിടെയാണ് റോഡ് സന്ദര്‍ശിച്ച് എം.എല്‍.എ പ്രഖ്യാപനം നടത്തിയത്.
  നിരവധി വളവുകളും  റോഡിന് മതിയായ വീതിയില്ലാത്തതും അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍   കാരണമായിരിക്കുകയാണ്. ചേര്‍ത്തലഅരൂര്‍,വൈറ്റില,ഇടക്കൊച്ചി,എറണാകുളം എന്നിവിടങ്ങളിലേക്ക്  കെ.എസ് ആര്‍.ടി. സി ബസ്സുകളടക്കം നൂറുകണക്കിന് ബസുകളാണ് ദിനേന ഇതുവഴി സര്‍വ്വീസ് നടത്തുന്നത്.  കൂടാതെ അരൂര്‍ വ്യവസായ മേഖലയിലേക്ക് പോകുന്ന അനേകം വാഹനങ്ങളും ഈ റോഡ് മാര്‍ഗ്ഗമാണ് പോകുന്നത്. മഴക്കാലമായതോടെ റോഡിന്റെ  മിക്ക ഭാഗങ്ങളും വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാവുകയും വെള്ളം കെട്ടികിടക്കുകയും ചെയ്യുന്നതിനാല്‍ രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുകയും നിരവധിപേര്‍ക്ക് പരിക്കുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങളുടെ വര്‍ധനവും വീതികുറവും മൂലം അരൂക്കുറ്റി പാലംമുതല്‍ അരൂര്‍ വരെ യാത്രചെയ്യാന്‍ മണിക്കൂറുകള്‍ കാത്തുകിടക്കേണ്ടി വരികയും ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago