നെഹ്‌റുവിന്റെ പാരമ്പര്യത്തെ വിലകുറച്ചു കാണിക്കാന്‍ ശ്രമം: സോണിയ
ന്യൂഡല്‍ഹി: രാഷ്ട്രനിര്‍മാണത്തിനു നേതൃത്വം നല്‍കിയ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവനകളെയും പാരമ്പര്യത്തെയും വിലകുറച്ചു കാണിക്കാന്‍ ശ്രമം നടക്കുന്നതായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ 'നെഹ്‌റു: ദി ഇന്‍വന്‍ഷന്‍ ഓഫ് ഇന്ത്യ' എന്ന പുസ്തകത്തിന്റെ പുനഃപ്രസിദ്ധീകരിച്ച പതിപ്പ് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്ത് ജനാധിപത്യത്തെ ഏകീകരിച്ചു ഭരണ സംവിധാനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഉറപ്പിക്കുകയാണ് നെഹ്‌റു ചെയ്തത്. ആ മൂല്യങ്ങളാണ് ഇന്നും നാം അഭിമാനത്തോടെ പറയുന്നവയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തെ ശക്തിപ്പെടുത്തിയും മതനിരപേക്ഷത ഉറപ്പാക്കിയും ചേരിചേരാ നയത്തിന് അനുസൃതമായി സാമ്പത്തിക, വിദേശകാര്യ നയങ്ങള്‍ രൂപപ്പെടുത്തി ഇന്ത്യയെ മുന്നോട്ടുനയിച്ചുവെന്നതാണ് നെഹ്‌റുയിസമെന്നും സോണിയ പറഞ്ഞു. ഇതിനെ വെല്ലുവിളിക്കുന്ന നയമാണ് ഇപ്പോഴുണ്ടാകുന്നത്. എല്ലാതരത്തിലും നെഹ്‌റുവിനെ അധിക്ഷേപിക്കാനാണ് ശ്രമം. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ അദ്ദേഹത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
ക്രിയാത്മക വിമര്‍ശനങ്ങളെ നെഹ്‌റു പ്രോത്സാഹിപ്പിച്ചിരുന്നതായി ശശി തരൂര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ നെഹ്‌റു പരിശ്രമിച്ചു. ഒരു ചായക്കടക്കാരന്‍ ഇന്ത്യയില്‍ പ്രധാനമന്ത്രിയായെങ്കില്‍ അതിനുള്ള കാരണം സെഹ്‌റു സ്ഥാപിച്ച സംവിധാനങ്ങളാണെന്നും തരൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."