മുന്‍പും ചട്ടങ്ങള്‍ ലംഘിച്ച് മനുഷ്യത്വപരമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്: മന്ത്രി ജലീല്‍
മുക്കം(കോഴിക്കോട്): എം.ജി യൂനിവേഴ്‌സിറ്റിയുടെ മാര്‍ക്കുദാന വിവാദത്തില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. മുന്‍പും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ചട്ടങ്ങള്‍ ലംഘിച്ച് മനുഷ്യത്വപരമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുക്കത്ത് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ശ്രീഹരി എന്ന വിദ്യാര്‍ഥി അവസാനത്തെ അത്താണിയെന്ന നിലയിലാണ് അദാലത്തില്‍ പങ്കെടുത്തത്. ചട്ടവും വകുപ്പും പറഞ്ഞ് ആ വിദ്യാര്‍ഥിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നവര്‍ മന്ത്രിക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെടുമായിരുന്നുവെന്നും ജലീല്‍ പറഞ്ഞു.
ചട്ടങ്ങളും വകുപ്പുകളും മനുഷ്യന്റെ നന്മക്കും ജനക്ഷേമത്തിനും വേണ്ടിയാണ്. ഇതൊക്കെ മഹാ അപരാധവും തെറ്റുമാണെങ്കില്‍, ചട്ടങ്ങള്‍ക്കും വകുപ്പുകള്‍ക്കും വിരുദ്ധമാണെങ്കില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആ തെറ്റുകള്‍ ആവര്‍ത്തിക്കാനാണ് എനിക്കിഷ്ടം. ആ നിലപാടുകളുമായി മുന്നോട്ടു പോകാനാണ് താന്‍ ആഗ്രഹിക്കുന്നത്. താന്‍ ഒരു മന്ത്രി മാത്രമല്ല, കോളജ് അധ്യാപകന്‍ കൂടിയാണ്. വിദ്യാര്‍ഥികളുടെ മനസ് എന്താണെന്ന് നന്നായിട്ട് അറിയാമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."