സ്മാരകങ്ങളുടെപവിത്രത മാര്‍ക്‌സിസ്റ്റുകാര്‍ക്കറിയില്ലെന്ന് എ.എ ഷുക്കൂര്‍
മണ്ണഞ്ചേരി : സ്മാരകങ്ങളുടെ പവിത്രത പുതിയതലമുറയിലെ മാര്‍ക്‌സിസ്റ്റുകാര്‍ക്കറിയില്ലെന്ന് ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ പറഞ്ഞു. മണ്ണഞ്ചേരിയില്‍ ഇന്ദിരാഗാന്ധിയുടെ സ്മാരകനിര്‍മ്മാണത്തിന്റെപേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ പിതാവായ പി.കൃഷ്ണപിള്ളയുടെ സ്മാരകം ഇരുട്ടിന്റെ മറവില്‍ തകര്‍ത്തവരാണ് ആലപ്പുഴയിലെ അഭിനവമാര്‍ക്‌സിസ്റ്റുകളെന്നും ഷുക്കൂര്‍ പറഞ്ഞു.അതിനായി അന്നും അവര്‍ ഇന്ദിരാഗാന്ധിയുടെ മുഹമ്മയിലെ സ്മാരകം മറയാക്കിയെന്നും ഷുക്കൂര്‍ ആരോപിച്ചു.ഇന്ദിരാഗാന്ധി വിഘടനവാദത്തിനും വര്‍ഗീയവാദത്തിനും എതിരായിരുന്ന ഭരണാധികാരിയായിരുന്നു.
ഇത്തരക്കാരുടെ പ്രീതിക്കുവേണ്ടിയാണ് ഇന്ദിരാപ്രയദര്‍ശിനിയുടെ സ്മൃതിമണ്ഡപത്തിന് ഇവര്‍ എതിരുനില്‍ക്കുന്നതെന്നും ഷുക്കൂര്‍ ആരോപിച്ചു.ബി.അനസ് അദ്ധ്യക്ഷതവഹിച്ചു പി.സി.വിഷ്ണുനാഥ്,കെ.വി.മേഘനാഥന്‍,രാജാറാം,ഷെഫീഖ്,നദീറ ബഷീര്‍ എന്നിവര്‍പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."