HOME
DETAILS
MAL
പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ ദോഹയില്‍ ഖബറടക്കും
backup
October 20 2019 | 16:10 PM
ദോഹ: ബിന്‍ മഹമൂദിലെ താമസ സ്ഥലത്തുവച്ച് ശക്തമായ ഛര്‍ദ്ദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മരിച്ച റെഹാന് ഹാരിസ് (മൂന്നര) റിദാ ഹാരിസ് (7 മാസം) എന്നീ കുട്ടികളുടെ മൃതദേഹങ്ങള്‍ ദോഹയില്‍ തന്നെ ഖബറടക്കും.
മാതാപിതാക്കളും നഴ്സുമാരുമായ കോഴിക്കോട് ഫറോക്ക് സ്വദേശി ചെറയക്കാട് ഹാരിസിനെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമീമയുടെ ബന്ധുക്കള്‍ ഇവിടെയെത്തിയിട്ടുണ്ട്. ഷമീമയുടെ പിതാവ് മമ്മൂട്ടിയും മാതാവ് ആയിഷയും ഹാരിസിന്റെ മാതാവ് നസീമയും സഹോദരീ ഭര്‍ത്താവ് ആരിഫുമാണ് ഖത്തറിലെത്തിയത്.
ദോഹയിലെ അബൂഹമൂര്‍ ഖബിസ്ഥാനില് മൃതദേഹങ്ങള്‍ ഖബറടക്കും. ഇതിനായുള്ള നിയമ മടപടികള്ക്കായി കാത്തു നില്‍ക്കുകയാണ്.
ഭക്ഷ്യ വിഷ ബാധയാണെന്ന സൂചനയുണ്ടെങ്കിലും മരണ കാരണം ഔദ്യാഗികമായി പുറത്തു വിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."