വൃത്തിയുള്ള ശുചിമുറി കണ്ടെത്താന്‍ കോഴിക്കോടിന്റെ 'ക്ലൂ'
കോഴിക്കോട്: വൃത്തിയും വെടിപ്പുമുള്ള ഒരു ശുചിമുറി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും.
എന്നാല്‍ കോഴിക്കോട്ടെത്തുന്ന യാത്രക്കാര്‍ക്ക് ഈ ബുദ്ധിമുട്ട് ഇനി അനുഭവിക്കേണ്ടി വരില്ല. വിരല്‍ത്തുമ്പിനറ്റത്ത് ഇതിനുള്ള 'ക്ലൂ' ഉണ്ട്. ജില്ലയിലെ പൊതുശൗചാലയങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പുതിയ പദ്ധതിയാണ് ക്ലൂ. ഒരു രൂപ പോലും മുടക്കില്ലാതെയാണ് ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ജില്ലാ ഭരണകൂടവും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായാണ് സംരംഭം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കുന്ന പദ്ധതിയുടെ ലോഗോ പ്രകാശനം മന്ത്രി ടി.പി രാമകഷ്ണന്‍ നിര്‍വഹിച്ചു. ജില്ലയിലെ 100ഓളം റസ്റ്റോറന്റുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ പങ്കാളികളാവുക. ആരോഗ്യ വകപ്പു ജീവനക്കാര്‍, ഹൗസ് കീപ്പിങ് ഫാക്കല്‍റ്റിമാര്‍, കെ.എച്ച്.ആര്‍.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഒരുമിച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വൃത്തിയുള്ള ശുചിമുറിയുള്ള ഹോട്ടലുകള്‍ തിരഞ്ഞെടുത്തത്. തുടര്‍ന്നുള്ള കൃത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അതത് ഹോട്ടലുകള്‍ നിര്‍വഹിക്കും. ഡിസംബര്‍ ഒന്നു മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ സ്റ്റോറുകളില്‍ നിന്ന് ജനങ്ങള്‍ക്ക് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്ലിക്കേഷനില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായ ഏറ്റവും അടുത്തുള്ള റസ്റ്റോറന്റ് ടോയ്‌ലെറ്റ് കണ്ടെത്താനാകും. ഡയമണ്ട് പ്ലസ്, ഡയമണ്ട്, ഗോള്‍ഡ് പ്ലസ്, ഗോള്‍ഡ് എന്നിങ്ങനെ നാലു കാറ്റഗറിയിലുള്ള റസ്റ്റ് റൂമുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."