സമരം ഒത്തുതീര്‍ന്നു
കല്‍പ്പറ്റ: തൊഴിലാളികള്‍ക്ക് ശമ്പളം, അര്‍ഹതപ്പെട്ട ബോണസ്, മെഡിക്കല്‍ ആനുകൂല്യങ്ങള്‍, ഗ്രാറ്റുവിറ്റി മുതലയാവ ലഭ്യമാക്കാത്തതിനാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്കും കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണയും ഒത്തുതീര്‍ന്നു. സി.കെ ശശീന്ദ്രന് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ എ.ഡി.എം കെ.എം രാജു വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയിലാണ് സമരം ഒത്തു തീര്‍ന്നത്. തൊഴിലാളികള്‍ക്ക് 5,000 രൂപ ബോണസ് അഡ്വാന്‍സായി ഇന്ന് നല്‍കും. മറ്റ് വിഷയങ്ങള്‍ ജൂലൈ ഒന്നിന് എസ്റ്റേറ്റ് ഉടമസ്ഥരുമായി എ.ഡി.എം, ജില്ലാ ലേബര്‍ ഓഫിസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും യോഗത്തില്‍ തീരമാനിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ കെ. സുരേഷ്, എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാനേജര്‍ പി. ജഗദീശന്, യൂനിയന്‍ പ്രതിനിധികളായ പി.പി ആലി, പി.കെ കുഞ്ഞിമൊയ്തീന്‍, പി.കെ അനില്‍കുമാര്‍, ബി. സുരേഷ് ബാബു(ഐ.എന്‍.ടി.യു.സി), കെ. ഗഗാറിന്, യു. കരുണന്, കെ.ടി ബാലകൃഷ്ണന് (സി.ഐ.ടി.യു), എന്‍.ഒ ദേവസി, ഡി. രാജന് (എച്ച്.എം.എസ്), എന്‍. വേണുഗോപാല്‍ (കെ.ഡി.പി.എല്‍.സി), സാം പി മാത്യു (ടി.യു.സി.ഐ) തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."