ബുദ്ധിമാന്ദ്യ കേന്ദ്രത്തില്‍ ജീവനക്കാരിയുടെ ആക്രമണം; പരുക്കേറ്റ വിദ്യാര്‍ഥിനിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നെടുമങ്ങാട്: ബുദ്ധി മാന്ദ്യ കേന്ദ്രത്തില്‍ ജീവനക്കാരിയുടെ ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിനിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുദ്ധിമാന്ദ്യ പരിശീലന കേന്ദ്രത്തിലെ വനിതാമാനേജരെ നെടുമങ്ങാട് പൊലിസ് പിടികൂടി കേസെടുത്തു. നെടുമങ്ങാട് ഇലങ്കത്തറ പറണ്ടോട് ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മഹാത്മ ബുദ്ധിമാന്ദ്യ പരിശീലനകേന്ദ്രത്തിലെ നടത്തിപ്പുകാരിയായ സുധയെ പ്രതിയാക്കിയാണ് പൊലിസ് കേസെടുത്തത്. അന്തേവാസിയായ പുതുകുളങ്ങര കൊറ്റാമല വീട്ടില്‍ സബീനയുടെ മകള്‍ മുതാസ് (21) നെയാണ് വനിതാമാനേജര്‍ സുധ മര്‍ദിച്ചത്. മര്‍ദനമേറ്റ യുവതിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ സമീപത്തെ കടയില്‍ നിന്ന യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറലോകം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിളിച്ചറിയിച്ചെങ്കിലും പോലീസെത്തി സ്ഥാപനം നടത്തിപ്പുകാരെ സ്റ്റേഷനിലേക്ക് എത്താന്‍ നിര്‍ദേശിച്ചു. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളെ ഇവിടെയുള്ള ടീച്ചര്‍മാരും ആയമാരും നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും അതിനാല്‍ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമായി നാട്ടുകാര്‍ സംഘടിച്ചതോടെ പോലീസ് മാനേജരെ കൂട്ടികൊണ്ടുപോകുകയായിരുന്നു. മര്‍ദനമേറ്റ മുംതാസിനെ മാതാവിനൊടൊപ്പം നെടുമങ്ങാട് ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇരുനില വാടകകെട്ടിടത്തിലാണ് ഈ സ്ഥാപനം നടത്തുന്നത്്. 2006 ല്‍ ചാരിറ്റബിള്‍ ആക്ടില്‍ ഉള്‍പ്പെടുത്തി രജിസ്ട്രര്‍ ചെയ്ത ഈ സ്ഥാപനം തുടര്‍ന്ന് രജിസ്‌ട്രേഷന്‍ പുതുക്കിയിട്ടില്ല. അഞ്ച് പേരാണ് ഈ സ്ഥാപനത്തിലെ നടത്തിപ്പുകാര്‍. പന്ത്രണ്ട് ബുദ്ധിമാന്ദ്യമുള്ള കുട്ടികളായ അന്തേവാസികളാണ് ഇവിടുള്ളത്. ഇവര്‍ക്കുവേണ്ട സാധന സാമഗ്രികളും സാമ്പത്തികവും പുറത്തുനിന്ന് സഹായമായി എത്താറുണ്ട്. കൂടാതെ ഇവര്‍ വീടുകള്‍ കയറി പിരിവുകള്‍ നടത്തിയും സമ്പാദിക്കാറുണ്ട്്. എന്നാല്‍ എത്രയാണ് വരവെന്നോ ചെലവെന്നോ യഥാര്‍ഥകണക്കുകളും സൂക്ഷിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിനായി എത്തിയ നഗരസഭ ഉദ്യേഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."