HOME
DETAILS

യാത്രക്കാരെ വലച്ച് പേര്യ ചുരത്തിലെ മാലിന്യക്കൂമ്പാരങ്ങള്‍

  
backup
June 22 2017 | 19:06 PM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e0%b4%af

മാനന്തവാടി: പേര്യ ചുരത്തിലെ മാലിന്യക്കൂമ്പാരങ്ങള്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചുരത്തില്‍ അസഹ്യമായ  ദുര്‍ഗന്ധമാണ് യാത്രക്കാര്‍ അനുഭവിക്കുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെ ചാക്കുകണക്കിനു മാലിന്യം ചുരത്തില്‍ കുമിഞ്ഞുകൂടിയിരിക്കുകയാണ്. ഇത് വന്യജീവികളുടെ ആവാസ വ്യവസ്ഥയെയും ബാധിക്കുന്നുണ്ട്.
കല്യാണവീടുകളില്‍ നിന്നുള്ള മാലിന്യവും അറവുശാലകളില്‍ നിന്നുള്ള കോഴിമാലിന്യവുമാണ് ചുരത്തില്‍ തള്ളുന്നതില്‍ കൂടുതലും. ചുരത്തിലെ രണ്ടാം വളവിനും മൂന്നാം വളവിനുമിടയിലുള്ള കൊക്കയിലേക്ക് ചാക്കുകെട്ടുകളിലാക്കിയാണ് മാലിന്യം നിക്ഷേപിക്കുന്നത്.  മുടിപ്പിന്‍ വളവായതിനാല്‍ മുകളില്‍ നിന്ന് വലിച്ചെറിയു മാലിന്യം താഴെ റോഡിലും അരികിലുമാണ് പതിക്കുന്നത്. വന്യജീവികളും നിരവധി ആദിവാസി കുടുംബങ്ങളും ആശ്രയിക്കുന്ന ജലസ്രോതസുകളിലടക്കം മാലിന്യം നിറഞ്ഞുകിടക്കുകയാണ്.
വിവിധയിടങ്ങളില്‍ തങ്ങിനില്‍ക്കുന്ന മാലിന്യം മഴ ശക്തമാകുതോടെ പൂര്‍ണമായും ഒലിച്ച് റോഡിലെത്തും. ഇത് ഇതുവഴിയുള്ള യാത്രകൂടുതല്‍ ദുസഹമാക്കും. ചുരത്തില്‍  പേര്യ 36 കഴിഞ്ഞുള്ള  ഭാഗങ്ങള്‍ ജനവാസം കുറഞ്ഞതാണ്.
കോഴിമാലിന്യം ഉള്ളതിനാല്‍ തെരുവുനായ ശല്യവും ചുരത്തില്‍ കൂടുതലാണ്. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. പൊലിസിന്റെയും വനംവകുപ്പിന്റെയും നിസംഗതയാണ് ചുരത്തില്‍ മാലിന്യ നിക്ഷേപത്തിനു പ്രോത്സാഹനമാകുതെന്ന് ആരോപണമുണ്ട്.
ചുരം തുടങ്ങുതുന്ന വരെയുള്ള സ്ഥലങ്ങള്‍ തലപ്പുഴ പൊലിസ് സ്റ്റേഷന്റെ പരിധിയിലാണ്. കേളകം, പേരാവൂര്‍ പൊലിസിന്റെ പരിധിയിലാണ് ബാക്കി ഭാഗങ്ങള്‍. ചുരപ്പാതയും മൂന്നു പൊലിസ് സ്്‌റ്റേഷനുകളുമായി വളരെ അകലമുണ്ട്. അതില്‍നാല്‍ പലപ്പോഴും ചുരപ്പാതയില്‍ പൊലിസിന്റെ സാന്നിധ്യമുണ്ടാകാറില്ല. ഇത് മാലിന്യം തള്ളുന്നവര്‍ മുതലെടുക്കുകയാണ്.
ചുരത്തില്‍ ജനവാസം ഇല്ലാത്ത ഭാഗങ്ങളില്‍ പൊലിസ് രാത്രി പട്രോളിങ് തുടങ്ങിയാല്‍ മാലിന്യനിക്ഷേപത്തിന് അറുതിവരും. വനത്തില്‍ അതിക്രമിച്ചു കയറുത് ശിക്ഷാര്‍ഹമാണെ ബോര്‍ഡ് റോഡരികില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വനം ഉദ്യോഗസ്ഥരെയും ഇവിടെ കാണാറില്ല. കൂടാതെ പേര്യ മുതല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്ന സ്ഥലംവരെ റോഡ് തകര്‍ന്ന നിലയിലാണുള്ളത്. വലിയ കുഴികളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു

National
  •  a month ago