HOME
DETAILS
MAL
ഗതാഗതം ദുഷ്കരമായി കാന്തന്‍പാറ റോഡ്
backup
June 22 2017 | 19:06 PM
റിപ്പണ്‍: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കാന്തന്‍പാറ വെള്ളച്ചാട്ടത്തിലേക്കുള്ള മൂന്നു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും തകര്‍ന്നു.
റോഡ് തകര്‍ന്ന് വര്‍ഷങ്ങളായിട്ടും നന്നാക്കാന്‍ നടപടിയായില്ല. ഇവിടേക്ക് വരുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ ഇതുമൂലം കേടാകുന്നത് പതിവായിട്ടുണ്ട്. വനംവകുപ്പിന്റെ കീഴിലായിരുന്ന കാന്തന്‍പാറ 2013-14 വര്‍ഷത്തിലാണ് ഡി.ടി.പി.സിക്ക് കൈമാറുന്നത്. പിന്നീട് കാന്തന്‍പാറയില്‍ ചില അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും റോഡ് നന്നാക്കാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.
നിത്യേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. ഇവിടേയ്ക്കുള്ള വാഹനയാത്ര ദുഷ്ക്കരമായിരിക്കുന്ന അവസ്ഥയില്‍ റോഡ് നന്നാക്കാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."