HOME
DETAILS

'കുട്ടിക്കടത്തും' മാധ്യമവേട്ടയും

  
backup
October 20 2019 | 21:10 PM

media-hunt-and-child-trafficking12

 

ബിഹാര്‍, ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ യതീംഖാനകളിലേക്ക് പഠിക്കാനെത്തിയ കുട്ടികളെ മനുഷ്യക്കടത്തിന്റെ പേരില്‍ പാലക്കാട്ട് തടഞ്ഞുവച്ചത് 2014 മെയ് 24, 25 ദിവസങ്ങളിലാണ്. ആര്‍.പി.എഫും നോര്‍ത്ത് പൊലിസും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവച്ച 455 കുട്ടികളെ പാലക്കാട് സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഫാദര്‍ ജോസ് പോളിന്റെ നേതൃത്വത്തില്‍ മലമ്പുഴയിലും പേഴുംകരയിലുമുള്ള കെയര്‍ഹോമുകളിലേക്ക് മാറ്റി. ടിക്കറ്റില്ലാതെയാണ് ചില കുട്ടികള്‍ വന്നത്. ഇവര്‍ക്കെല്ലാം ചേര്‍ത്ത് ഒരു ലക്ഷത്തോളം രൂപ റെയില്‍വേ പിഴയിട്ടു. കൂടെയുണ്ടായിരുന്ന യതീംഖാന ജീവനക്കാരെയും ഇതര സംസ്ഥാനത്തു നിന്നുള്ള ചില പൊതുപ്രവര്‍ത്തകരെയും പൊലിസ് കസ്റ്റഡിയിലെടുത്തു. ആ നിമിഷം മുതല്‍ മലയാളത്തിലെ വാര്‍ത്താചാനലുകളും പത്രങ്ങളും ക്രൂരമായ ഒരുവേട്ടക്ക് തുടക്കമിട്ടു.
യതീംഖാനകളും അത് നടത്തുന്ന പ്രസ്ഥാനങ്ങളും കുട്ടിക്കടത്ത് നടത്തുന്നവരാണെന്ന് പ്രചരിപ്പിച്ചു. ഇതര സംസ്ഥാന കുട്ടികളെ ഉപയോഗിച്ച് തീവ്രവാദം, മയക്കുമരുന്ന് വ്യാപാരം, ലൈംഗിക കച്ചവടം, ബാലവേല തുടങ്ങിയ കൊടുംകുറ്റങ്ങളുടെ കേന്ദ്രങ്ങളാണ് യതീംഖാനകളെന്ന് പേര്‍ത്തും പേര്‍ത്തും പ്രചരിപ്പിച്ചു. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം മാധ്യമങ്ങള്‍ അന്ന് പ്രചരിപ്പിച്ച കഥകളെല്ലാം പപ്പടം പോലെ പൊടിഞ്ഞുപോയിരിക്കുന്നു. യതീംഖാനകളുടെ സംഭാവനകളും ഉദ്ദേശ്യശുദ്ധിയും കുട്ടിക്കടത്തെന്ന് ആരോപിക്കപ്പെട്ട സംഭവത്തിന്റെ വസ്തുതകളും അക്കമിട്ട് നിരത്തി സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഓരോ നിമിഷത്തിലും പങ്കാളികളായ യതീംഖാനകളുടെ നടത്തിപ്പുകാരെ തീ തീറ്റിച്ച്, സമൂഹത്തില്‍ അപഹസിക്കുകയും മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത അന്നത്തെ മാധ്യമങ്ങളുടെ ചെയ്തികള്‍ പരിശോധിക്കുകയാണ് ഈ പരമ്പരയില്‍.
മിക്ക മാധ്യമങ്ങളും കുട്ടിക്കടത്തെന്നും മനുഷ്യക്കടത്തെന്നും പറഞ്ഞാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികള്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്റെ പേരില്‍ ഒരു ലക്ഷത്തോളം രൂപ റെയില്‍വേ പിഴയിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ കടുത്ത വംശീയ റിപ്പോര്‍ട്ടുകളാണ് നിരന്തരം നല്‍കിയത്. ഒരു ലക്ഷം എന്ന 'ഭീമമായ'തുക മണിക്കൂറുകള്‍ക്കകം റെയില്‍വേയില്‍ അടച്ചത് ഹവാല, കള്ളപ്പണ ബന്ധം സൂചിപ്പിച്ചാണ് ഈ പത്രം റിപ്പോര്‍ട്ട് ചെയ്തത്. യതീംഖാനയുടെ നിയന്ത്രണത്തിലുള്ള മണ്ണാര്‍ക്കാട്ടെ ഷോപ്പിങ് കോംപ്ലക്‌സിന് വാടകയായി ലഭിച്ച പണമാണ് രണ്ടു മണിക്കൂറ് കൊണ്ട് അടച്ചത്. ഇതന്വേഷിക്കാന്‍ പോലും റിപ്പോര്‍ട്ടര്‍ തയാറായില്ല.
2014 ജൂണ്‍ ആറിന് ഇവരുടെ പേരില്‍ വന്ന അടുത്ത സ്റ്റോറി, കുട്ടികളെ കടത്തിയത് കലാപ ബാധിത പ്രദേശങ്ങളില്‍ നിന്ന് എന്ന തലക്കെട്ടോടെയായിരുന്നു. കലാപം നടന്ന യു.പിയിലെ മുസഫര്‍പൂരിലും ബംഗാളിലെ മാള്‍ഡയിലും കുട്ടിക്കടത്തുകാര്‍ക്ക് ചാകരയാണെന്ന് വലിയ കണ്ടുപിടിത്തമായി റിപ്പോര്‍ട്ടില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു പ്രത്യേക വിഭാഗത്തിലെ(ഇസ്‌ലാം) കുട്ടികളെ തിരഞ്ഞുപിടിച്ചാണ് കൊണ്ടുവരുന്നതെന്നും വ്യാജ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും ഉണ്ടാക്കിയിട്ടുണ്ടെന്നും വച്ചു കാച്ചുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ പലതും മറച്ചുവയ്ക്കുകയാണെന്ന് തുടങ്ങി തന്റെ വര്‍ഗീയ മനസ്സിന്റെ ആശങ്കകളെല്ലാം ഇവര്‍ എഴുതിവിട്ടിട്ടുണ്ട്. ഈ ദിവസങ്ങളില്‍ തന്നെ ജാര്‍ഖണ്ഡിലേക്ക് പത്രത്തിന്റെ പ്രതിനിധിയെ റിപ്പോര്‍ട്ട് തയ്യാറാക്കാനായി പറഞ്ഞുവിടുകയും ചെയ്തു. കടത്തിക്കൊണ്ടു പോയത് 550 ഓളം കുട്ടികളെ എന്ന തലക്കെട്ടില്‍ തൊട്ടടുത്ത ദിവസം( ജൂണ്‍ 6-2014) ചാനലിലും പത്രത്തിലും റിപ്പോര്‍ട്ട് വന്നു.
എക്‌സ്‌ക്ലൂസീവ് എന്ന നിലയില്‍ നല്‍കിയ വാര്‍ത്തകളെല്ലാം കെട്ടിച്ചമച്ചതായിരുന്നു. ജാര്‍ഖണ്ഡിലെ ഗൊഡ്ഡയില്‍ നിന്ന് ഇവരുടെ ലേഖകന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, കുട്ടികള്‍ക്ക് കേരളത്തിലേക്ക് പഠിക്കാന്‍ വരേണ്ട ഗതികേടില്ല എന്നാണ്. മദ്‌റസകള്‍ കേന്ദ്രീകരിച്ചാണത്രേ റിക്രൂട്ടിങ്. കേരളത്തില്‍നിന്ന് തിരിച്ചെത്തിക്കുന്ന കുട്ടികള്‍ക്ക് റെസിഡന്‍ഷ്യല്‍ സൗകര്യത്തോടെ സ്‌കൂള്‍ പഠനം നല്‍കുമെന്ന ഗൊഡ്ഡ ജില്ലാ കലക്ടറുടെ ബൈറ്റ് നല്‍കുന്നുണ്ട്. പോസ്റ്റ് ട്രൂത്തിന്റെ കാലത്ത് എത്രത്തോളം ഹീനമായ വ്യാജവാര്‍ത്തകളാണ് യതീംഖാനകളെ അവമതിക്കാന്‍ ചെയ്തത് എന്നതിന് കൈയും കണക്കുമില്ല.
മറ്റൊരു പ്രമുഖ ചാനലിന്റെ മാധ്യമപ്രവര്‍ത്തകന്‍ സമാന രീതിയില്‍ കഥകള്‍ മെനഞ്ഞാണ് കുട്ടികളെ തടഞ്ഞുവച്ച സംഭവം സെന്‍സേഷനലൈസ് ഉണ്ടാക്കിയത്. യതീംഖാനകളില്‍ ഒരു വട്ടമെങ്കിലും സന്ദര്‍ശിച്ചിരുന്നെങ്കില്‍ ഇതുപോലെ വിവരക്കേട് പറയില്ലായിരുന്നു. ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയില്‍ പോയി മുതലക്കണ്ണീരൊഴുക്കുന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കെത്തിച്ചു. ജാര്‍ഖണ്ഡില്‍ ദാരിദ്ര്യമാണെന്ന് യതീംഖാനകള്‍ കള്ളം പറയുകയാണെന്നും ഇഷ്ടംപോലെ സ്‌കൂളുകളും പഠിക്കാന്‍ സൗകര്യങ്ങളുമുണ്ടെന്നും സ്ഥാപിക്കാനായിരുന്നു ഇയാളുടെ ശ്രമം. ഉത്തരേന്ത്യയെക്കുറിച്ച് എല്ലാവര്‍ക്കുമറിയാവുന്ന സത്യങ്ങള്‍ പോലും തിരസ്‌കരിച്ച് യതീംഖാനകളെ ഭീകരവല്‍ക്കരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ചാനല്‍ തുടര്‍ച്ചയായി നടത്തിയത്.
യതീംഖാനയിലേക്കെത്തിയ കുട്ടികളെ തടഞ്ഞുവയ്ക്കുകയും ഒപ്പമുണ്ടായിരുന്നവര്‍ക്കെതിരേ മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടും പൊലിസിന് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ആരോപിക്കുന്ന കുറ്റങ്ങളെല്ലാം വ്യാജമായതിനാല്‍ തെളിവ് കണ്ടെത്തുക സാധ്യമല്ല എന്നത് തന്നെയായിരുന്നു നിയമപാലകര്‍ക്ക് മുന്നിലുള്ള പ്രതിസന്ധി. ഈ ഘട്ടത്തില്‍ കുറ്റവാളികളെ പൊലിസ് സംരക്ഷിക്കുന്നു, യതീംഖാനകളുടെ കുട്ടിക്കടത്തിന് തണല്‍ വിരിക്കുന്നു എന്നെല്ലാം കഥകള്‍ മെയ്യാന്‍ മാധ്യമങ്ങള്‍ ശ്രമം തുടങ്ങി. കുട്ടികളെ കടത്തിയ അനാഥാലയങ്ങളെ കുറിച്ച് അന്വേഷണമില്ല എന്ന തലക്കെട്ടില്‍ മറ്റൊരു പത്രം 2014 ജൂണ്‍ അഞ്ചിന് കഥ മെനഞ്ഞു.
വിപ്ലവ പത്രവും മോശമാക്കിയില്ല. ജൂണ്‍ മൂന്നിന് ഒരു ബൈലൈന്‍ സ്റ്റോറിയില്‍ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകളിലെല്ലാം ഒരേ ഒപ്പാണെന്നും ഇതെല്ലാം വ്യാജമാണെന്നും പറഞ്ഞിരുന്നു. അപ്പോഴേക്കും നമ്മുടെ പ്രമുഖ കവയിത്രി വിലപിച്ച് പ്രസ്താവനയിറക്കി. ദരിദ്രകുട്ടികളെ അനാഥാലയങ്ങളിലേക്ക് കൊണ്ടുവരുന്നത് ആശാസ്യകരമല്ല എന്നായിരുന്നു ഇവരുടെ കണ്ടുപിടിത്തം.
പ്രമുഖ പത്രം മൂന്ന് മുഖപ്രസംഗമാണ് മുസ്‌ലിം സമുദായത്തെ ഉപദേശിച്ചും ഗുണദോഷിച്ചും പിന്നെ 'ബാലാവകാശത്തില്‍' ആശങ്കപ്പെട്ടും എഴുതിയത്. കൂടാതെ അനാഥാലയങ്ങള്‍ക്ക് കടിഞ്ഞാണ്‍ വേണമെന്നും എഴുതി. കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധി വന്നപ്പോള്‍ ബാലനീതിക്ക് വേണ്ടിയുള്ള ശബ്ദമെന്ന തലക്കെട്ടില്‍ ജൂണ്‍ എട്ടിന് ഒരു മുഖപ്രസംഗം കൂടി ഇവര്‍ എഴുതി. അനാഥാലയങ്ങളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന ആവശ്യം കൂടി പത്രം മുന്നോട്ടുവച്ചു. വിദേശ സഹായങ്ങള്‍ യതീംഖാനകള്‍ മറച്ചുവയ്ക്കുന്നു തുടങ്ങിയ ആരോപണങ്ങളും അടിച്ചുവിട്ടു. സംഘ്പരിവാര്‍ മുഖപത്രം മനുഷ്യക്കടത്തിന്റെ സ്വന്തം നാട് എന്ന പേരില്‍ മുഖപ്രസംഗമെഴുതി യതീംഖാനകളെയും മുസ്‌ലിം സമുദായത്തെയും പരമാവധി ആക്ഷേപിച്ചു. അനാഥാലയങ്ങള്‍ നിയമത്തിന് അതീതരല്ലെന്ന് ഓര്‍മിപ്പിച്ച് ബി.ജെ.പി നേതാവ് ഒരു പത്രത്തില്‍ ലേഖനവുമെഴുതി. അങ്ങനെ മലയാളത്തിലെ മാധ്യമങ്ങളെല്ലാം യതീംഖാനകള്‍ക്കും അതിന് പിറകിലെ സമുദായത്തിനും നേരെ കുരച്ചുചാടിയ ദിനങ്ങളായിരുന്നു അത്.


തുടരും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago