HOME
DETAILS

പ്രളയം തകര്‍ത്തത് തടയണ സ്വപ്നം: 14.5 കോടി രൂപ വെള്ളത്തിലാവുന്നു

  
backup
November 15 2018 | 04:11 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%a3-%e0%b4%b8

ചെറുതുരുത്തി: എല്ലാം തകര്‍ത്ത ഓഗസ്റ്റിലെ പെരും പ്രളയം രണ്ടു ജില്ലകളിലെ ജനങ്ങളുടെ ജലസമൃദ്ധിയ്ക്ക് മേല്‍ ഉയര്‍ത്തുന്നത് കരിനിഴല്‍. ഭാരതപുഴയോരത്തെ തൃശൂര്‍ പാലക്കാട് ജില്ലയിലെ പഞ്ചായത്തുകളില്‍ പെട്ട ജനങ്ങള്‍ക്ക് വേനല്‍ രൂക്ഷതയിലും സമൃദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 14.5 കോടി രൂപ ചിലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച തടയണ ലക്ഷ്യത്തില്‍ നിന്ന് അകലുകയാണോ എന്ന ആശങ്ക കനക്കുകയാണ്. പുഴയുടെ ആറ് കിലോമീറ്റര്‍ ദൂരം വെള്ളം സംഭരിച്ച് നിര്‍ത്താന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പെരും പ്രളയം തടയണയുടെ രൂപവും ഘടനയും തന്നെ ഇല്ലാതാക്കി. തടയണ മേഖലയില്‍ പുഴ ഗതി മാറി ഒഴുകിയതോടെ വെള്ളം മുഴുവന്‍ ഒഴുകി പോയി. പ്രളയത്തിന് പിന്നാലെ ന്യൂനമര്‍ദവും കൂടി രൂപപ്പെടുന്നു എന്ന വാര്‍ത്ത പരന്നതോടെ അധികൃതര്‍ തടയണയുടെ 32 ഷട്ടറുകളും തുറന്നിട്ടു. പ്രദേശത്ത് മണല്‍ വന്ന് അടിഞ്ഞത് മൂലം തടയണയുടെ സംഭരണ ശേഷി പൂര്‍ണമായും ഇല്ലാതായതും വിനയായി. ന്യൂനമര്‍ദം ചെറുതുരുത്തിമേഖലയില്‍ മഴയെ കൂട്ടികൊണ്ട് വരാതായതോടെ വെള്ളം മുഴുവന്‍ ഒഴുകി പോയി. ഇതോടെ തുലാവര്‍ഷത്തില്‍ പോലും പുഴ മണല്‍ കാടായി കിടക്കുന്ന അവസ്ഥയും ഉടലെടുത്തു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ 32 ഷട്ടറുകളും പുനഃസ്ഥാപിയ്ക്കാന്‍ വാട്ടര്‍ അഥോറിറ്റി തീരുമാനമെടുത്തത്. ഇന്നലെ ഷട്ടറുകള്‍ സ്ഥാപിയ്ക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായി. ഇതര സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. വരാനിരിയ്ക്കുന്ന തുലാവര്‍ഷം ശക്തമായില്ലെങ്കില്‍ കുടിവെള്ള ലഭ്യത വളരെ പരിതാപകരമാകുമെന്ന സ്ഥിതി വിശേഷവും നിലനില്‍ക്കുന്നു. അതിനിടെ തടയണ നിര്‍മാണം ഏറ്റെടുത്ത കരാറുകാരന് കണ്ണീര്‍ മാത്രമാണ് ബാക്കി. പണിയ്‌ക്കെത്തിച്ച ലക്ഷങ്ങളുടെ വില പിടിപ്പുള്ള ഉപകരണങ്ങളെല്ലാം പുഴയെടുത്ത നിലയിലാണ്. പ്രളയത്തിന് മുമ്പ് മാറ്റാന്‍ കഴിയാതിരുന്ന ഉപകരണങ്ങളാണ് മണ്‍കൂനകള്‍ക്കിടയില്‍ കുടുങ്ങിയത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇവ കണ്ടെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. ബംഗളുരുവില്‍ നിന്ന് കൂടുതല്‍ കരുത്തുള്ള മെഷീന്‍ കൊണ്ടുവന്ന് യന്ത്രങ്ങള്‍ വീണ്ടെടുക്കാനാവുമോ എന്ന് പരീക്ഷിക്കാനാണ് ആലോചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  7 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  7 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  7 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  7 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  7 days ago