അസൗകര്യങ്ങള്‍ക്ക് നടുവില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രി
കല്‍പ്പറ്റ: കല്‍പ്പറ്റ ജനറല്‍ ആശുപത്രി രോഗീബാഹുല്യം കാരണം വീര്‍പ്പ് മുട്ടുന്നു. പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ചെത്തുന്ന രോഗികളെ കിടത്താന്‍ ഇടമില്ലാതെ ആശുപത്രി അധികൃതര്‍ ദുരിതത്തിലായിരിക്കുകയാണ്. സ്ഥലപരിമിതി കാരണം ഒരു കിടക്കയില്‍ രണ്ടും മൂന്നും രോഗികളാണ് കിടക്കുന്നത്. കിടക്കകള്‍ ലഭിക്കാത്ത രോഗികള്‍ നിലത്തും ആശുപത്രി വരാന്തയിലുമായാണ് ചികിത്സ തേടുന്നത്. പനി പടര്‍ന്ന് പിടിക്കുന്നതാണ് രോഗികളുടെ ബാഹുല്യം ഉയരാന്‍ കാരണം. ഒ.പിയില്‍ നൂറിലേറെ രോഗി കളാണ് ദിനംപ്രതി പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നത്.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ആകെ 45 കിടക്കകളാണുള്ളത്. ഇതില്‍ 20ഓളം കിടക്കകള്‍ പ്രസവ വാര്‍ഡിലാണുള്ളത്. ബാക്കിവരുന്ന കിടക്കകളാണ് മറ്റു രോഗികളുടെ ആശ്രയം. ദിവസവും 10മുതല്‍ 15പേര് വരെ ഒ.പിയിലുമെത്തുന്നുണ്ട്. എന്നാല്‍ ഇത്രയും പേര്‍ക്ക് കിടക്കകള്‍ അനുവദിച്ചു നല്കാനാവാത്ത അവസ്ഥയാണ്.
കൈനാട്ടി ജനറല്‍ ആശുപത്രി ബ്ലോക്കില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ഒരുക്കിയാല്‍ പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമാകും. ഒരു കട്ടിലില്‍ ഒന്നില്‍ കൂടുതല്‍ രോഗികളെ കിടത്തുമ്പോള്‍ രോഗം മാറിയവര്‍ക്ക് വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."