ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ ദുരിതത്തില്‍
സുല്‍ത്താന്‍ ബത്തേരി: കോടികള്‍ മുടക്കി ബത്തേരി താലൂക്ക് ആശുപത്രി കെട്ടിടം നിര്‍മിക്കുകയും ഉപകരണങ്ങള്‍ വാങ്ങിക്കുകയും ചെയ്‌തെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനമില്ലാതെ ജനം ദുരിതത്തില്‍. 20 കോടി രൂപ മുടക്കിയാണ് ഫെയര്‍ലാന്‍ഡില്‍ വിശാലമായ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നാമമാത്രമായ പണികളെ ഇനി പൂര്‍ത്തിയാക്കാനുള്ളൂ. പത്ത് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിക്കഴിഞ്ഞു. വീണ്ടും പത്ത് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കൂടി വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതിന് മാത്രമായി 47 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ഇത്തവണത്തെ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. ഭൗതിക സൗകര്യങ്ങളെല്ലാം പൂര്‍ത്തിയാക്കുമ്പോളും അടിസ്ഥാന പ്രശ്‌നമായ ഡോക്ടര്‍മാരുടെ നിയമനത്തെക്കുറിച്ച് യാതൊരു വ്യക്തതയുമില്ല.
നിലവില്‍ 22 ഡോക്ടര്‍മാരാണ് ആശുപത്രിയിലുള്ളത്. രണ്ട് ഡെന്റിസ്, രണ്ട് അഡോക്, ആറ് എന്‍.ആര്‍.എച്ച്.എം നിയമിതര്‍, അഞ്ച് കാഷ്വാലിറ്റി മെഡിക്കള്‍ ഓഫിസര്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കളോജി, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജറി, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ജനറല്‍ മെഡിസിന്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് റെസ്പറേറ്ററി, കണ്‍സട്ടന്റ് ഇ.എന്‍.ടി, രണ്ട് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പീഡീയാട്രീഷ്യന്‍ എന്നീ ഡോക്ടര്‍മാരാണ് ആശുപത്രിയിലുള്ളത്. ഇതില്‍ എന്‍.ആര്‍.എച്ച് നിയമിച്ച രണ്ട് പേര്‍ ജോലിയിലില്ല. ആദിവാസി കോളനികളിലെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ പുറത്തായിരിക്കും.
ചുരുക്കത്തില്‍ 22 ഡോക്ടര്‍മാരുണ്ടെങ്കിലും പത്തില്‍ താഴെ ഡോക്ടര്‍മാര്‍ മാത്രമേ ആശുപത്രിയില്‍ സേവനം ചെയ്യുന്നുള്ളു. ആഴ്ചയില്‍ രണ്ട് ദിവസമുണ്ടായിരുന്ന ഗൈനക്കോളജി ഒ.പി ഡോക്ടറില്ലാത്തതിനെത്തുടര്‍ന്ന് ഒരു ദിവസമാക്കി. ഇതും മുടങ്ങുന്നത് പതിവാണ്.
40 ഡോക്ടര്‍മാര്‍ ആവശ്യമുള്ളിടത്താണ് പത്ത് ഡോക്ടര്‍മാര്‍ സേവനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയു നിയമിക്കണമെന്ന് അപേക്ഷ നല്‍കിയിട്ടുണ്ട്. ആരോഗ്യമേഖലയില്‍ പുതുതായി മൂവായിരത്തിലധികം തസ്തികകള്‍ സൃഷ്ടിച്ചതായാണ് ആരോഗ്യ മന്ത്രി ബത്തേരിയില്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."