പാച്ചല്ലൂരില്‍ വീട്ടില്‍ മോഷണവും പ്ലേസ് സ്‌കൂളില്‍ മോഷണ ശ്രമവും
കോവളം: പാച്ചല്ലൂരില്‍ ഒരു വീട്ടില്‍ മോഷണവും സമീപത്തെ പ്ലേസ് സ്‌കൂളില്‍ മോഷണ ശ്രമവും നടന്നു. പാച്ചല്ലൂര്‍ രഹന കോട്ടേജില്‍ ദില്‍ഷാദിന്റെ ഇരുനില വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നതായി പൊലിസ് പറഞ്ഞു. സമീപത്തെ പ്ലേസ് സ്‌കൂളിന്റെ യോഗാ സെന്ററിലാണ് മോഷണശ്രമം നടന്നത്. ദില്‍ഷാദിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന വിദേശ നിര്‍മിത ഗൃഹോപകരണങ്ങളാണ് കവര്‍ന്നിരിക്കുന്നത്. കവര്‍ച്ച നടന്ന വീടിന്റെ ഉടമ വിദേശത്താണ്. ഇയാളുടെ അടുത്ത ബന്ധുക്കളാണ് ഇവിടെ കഴിയുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീടിന്റെതാഴത്തെ നിലയിലെ പുറക് വശത്തെ ജനലിന്റെ ഗ്ലാസ് പൊട്ടിച്ചതിനു ശേഷം ജനല്‍ കമ്പിവളച്ച് അകത്ത് കടന്ന മോഷ്ടാവിന് ഇവിടെ നിന്നും ഒന്നും കിട്ടാതായതോടെ ഒന്നാം നിലയുടെ പുറക് വശത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് തല്ലിതകര്‍ക്കുകയും തടികൊണ്ട് നിര്‍മിച്ച കതക് പൊളിച്ച് അകത്തു കടന്നാണ് വീട്ടുപകരണങ്ങള്‍ മോഷ്ടിച്ചത്. ഈ വീടിനേ് സമീപമുള്ള യോഗാ സെന്ററില്‍ ഒന്നാം നിലയുടെ പുറകുവശത്തെ തടികൊണ്ടുള്ള കതകിന്റ പൂട്ട് തകര്‍ത്ത് അകത്ത് കയറിയെങ്കിലും വിലപിടിപ്പുള്ള ഒന്നും കിട്ടിയില്ല.എന്നാല്‍ ചൊവ്വാഴ്ച സ്ഥാപനം നടത്തിപ്പുകാരി 50,000 രൂപ ഇവിടെ സൂക്ഷിച്ചിരുന്നതായും രാത്രിയോടെ തുക മടക്കി കൊണ്ടുപോയതായും പൊലിസ് പറഞ്ഞു. സ്ഥലത്ത് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ര്‍ എന്നിവര്‍ എത്തി പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം പൂങ്കുളത്തെ സ്വകാര്യ സ്‌കൂളില്‍ മോഷണം ശ്രമം നടന്നതായും മോഷ്ടാവിന്റെ ചിത്രം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞതായും സൂചനയുണ്ട്. ഇരു സംഭവങ്ങളിലും ഒരേ പ്രതികളാണോയെന്നും കോവളം പൊലീസ് അന്വേഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."