രാജ്യപുരോഗതിക്ക് യുവാക്കളെ സജ്ജരാക്കണം: പി.വിജയന്‍
കൊച്ചി: രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം 2030ഓടെ 32 വയസിനു താഴെയുള്ളവരാകുമെന്നും അതിനാല്‍ കുട്ടികളെയും ചെറുപ്പക്കാരെയും രാജ്യത്തിനു വേണ്ടി സജ്ജരാക്കേണ്ടത് അനിവാര്യമാണെന്നും എറണാകുളം മേഖലാ ഐജി പി. വിജയന്‍. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ.എം.എ) എന്റെ രാജ്യം, എന്റെ ലക്ഷ്യം, നമ്മുടെ സാമൂഹ്യ സ്റ്റാര്‍ട്ടപ്പുകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2030 ഓടെ മികച്ച പൗരന്മാരായി നമ്മുടെ കുട്ടികള്‍ മാറണമെങ്കില്‍ ഇപ്പൊഴേ അതിനുവേണ്ട പരിശീലനം നല്‍കണം. ഇന്നത്തെ കുട്ടികളെ ഭാവി പൗരന്മാരാക്കാന്‍ അവരെ മൂല്യാധിഷ്ഠിതമായി വളര്‍ത്തിയെടുക്കുകയും സജ്ജരാക്കുകയും വേണം.
നിയമത്തെ മാനിക്കുകയും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്യുന്ന യുവജനതയെ വാര്‍ത്തെടുക്കാന്‍ കഴിയണം. അതിനാവശ്യമായ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കണം.ഭരണഘടനാ അവകാശങ്ങളെപ്പറ്റി അജ്ഞത, അനാരോഗ്യം എന്നിവ ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമാണ്. വിവിധ മനഃശാസ്ത്രപരമായ പ്രശ്‌നങ്ങള്‍, പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവയൊക്കെ കുട്ടികളെയും ചെറുപ്പക്കാരെയും ബാധിക്കുന്നു. മോഷണം, കവര്‍ച്ച പോലുള്ള പ്രശ്‌നങ്ങളേക്കാള്‍ വലുതാണിവ.സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതി,നന്മ പദ്ധതി തുടങ്ങിയവ കുട്ടികളെ മികച്ച രീതിയിലേക്കു വാര്‍ത്തെടുക്കാനുള്ള പദ്ധതികളാണ് വിജയന്‍ ചൂണ്ടിക്കാട്ടി. കെ.എം.എ അംഗങ്ങള്‍ ഈ സമൂഹ്യപദ്ധതികളില്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കെ.എം.എ പ്രസിഡന്റ് മാത്യു ഉറുമ്പത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ മരിയ ഏബ്രഹാം സ്വാഗതവും കെ.എം.എ സെക്രട്ടറി ആര്‍. മാധവ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."