മദ്യനയം: സര്‍ക്കാര്‍ പിന്മാറണം എസ്.കെ.എസ്.എസ്.എഫ്
കളമശ്ശേരി: മദ്യം സമൂഹത്തിലെ ഒരു മഹാവിപത്താണെന്നും അത് പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ഉചിതമല്ലെന്നും അതിനാല്‍ പുതിയ മദ്യനയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും എസ്.കെ.എസ്.എസ്.എഫ് കളമശ്ശേരി മേഖല കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ഭൗതികമായ കര്‍മപദ്ധതികള്‍ സമൂഹത്തിന് പ്രയോജനകരമാംവിധം നടപ്പാക്കേണ്ട സര്‍ക്കാര്‍ ഇത്തരം വില കുറഞ്ഞ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് അപഹാസ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.കളമശ്ശേരി മേഖലാ സഹചാരി സെന്ററില്‍ കൂടിയ യോഗം എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.എച്ച് അജാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ വാഫി, ഓര്‍ഗനൈസിങ് സെക്രട്ടറി അന്‍സാര്‍ വാഫി, ആസിഫ് കാരുവള്ളി, മുഹമ്മദ് സമീല്‍, ഷിഹാബ് വട്ടേക്കുന്നം, തസ്ലിം ഓലിമുകള്‍, നൗഫല്‍ തീനാടന് തുടങ്ങിയവര്‍ പ്രസംഗിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കളപ്പുരക്കല്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."