HOME
DETAILS

ഹരികുമാര്‍ ശാരീരികമായും മാനസികമായും തളര്‍ന്നിരുന്നുവെന്ന് ബിനുവിന്റെ മൊഴി

  
backup
November 15 2018 | 04:11 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%be%e0%b4%b0%e0%b5%80%e0%b4%b0%e0%b4%bf%e0%b4%95%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%82

തിരുവനന്തപുരം: ഡിവൈ.എസ്.പി ഹരികുമാര്‍ ശാരീരികമായും മാനസികമായും തളര്‍ന്നിരുന്നുവെന്ന് സനല്‍കൊലപാതകക്കേസില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ ബിനു അന്വേഷണ സംഘത്തിന് മൊഴി നല്‍കി. തുടര്‍ച്ചയായ യാത്രയും ഭക്ഷണക്കുറവും ഉറക്കമില്ലായ്മയും മൂലം ഹരികുമാര്‍ ശാരീരികമായി അവശനായിരുന്നു. മനപ്പൂര്‍വമുള്ള നരഹത്യക്ക് കേസെടുത്തതും ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതും മാനസികമായും തളര്‍ത്തിയെന്നും ബിനു പറയുന്നു. നെയ്യാറ്റിന്‍കര ജയിലില്‍ റിമാന്‍ഡില്‍ കഴിയേണ്ടി വരുമെന്നോര്‍ത്ത് ഹരികുമാര്‍ അസ്വസ്ഥനായിരുന്നുവെന്നും ബിനു വെളിപ്പെടുത്തി. എന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന ഒരു സംശയവും പെരുമാറ്റത്തില്‍ നിന്ന് തോന്നിയിരുന്നില്ലെന്നും തന്നെ വാഹനം ഓടിക്കാനും മറ്റുമായി കൂടെകൂട്ടുകയായിരുന്നുവെന്നും ബിനു മൊഴി നല്‍കി. തൃപ്പരപ്പില്‍ നിന്ന് കാര്‍ മാര്‍ഗം മധുര, മൈസൂര്‍ വഴി ധര്‍മസ്ഥല്‍ വരെ തുടര്‍ച്ചയായി യാത്ര ചെയ്തു. ഇതിനിടയില്‍ അഭിഭാഷകനെ ബന്ധപ്പെട്ടിരുന്നു. വാഹനാപകടമായതിനാല്‍ ജാമ്യം കിട്ടുമെന്നായിരുന്നു അഭിഭാഷകന്റെ ഉപദേശം. എന്നാല്‍ പിന്നീട് ജാമ്യത്തിന് സാധ്യതയില്ലെന്നറിഞ്ഞതോടെ കീഴടങ്ങാന്‍ തീരുമാനിച്ച് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. സനല്‍ മരിച്ച ദിവസം രാത്രി ഹരികുമാറും ബിനുവും ചെങ്കോട്ട വഴി ആറ്റിങ്ങല്‍ കല്ലമ്പലത്തെ ഹരികുമാറിന്റെ വീട്ടിലെത്തി. ഇവിടെ നിന്ന് വസ്ത്രങ്ങളും മറ്റും എടുത്ത് ഒളിവില്‍ പോവുകയായിരുന്നു. ഒരിടത്തും തങ്ങാതെ കര്‍ണ്ണാടകയിലെ ധര്‍മസ്ഥല വരെ യാത്ര ചെയ്തു. ഇതിനിടയില്‍ അഭിഭാഷകനുമായി ബന്ധപ്പെട്ടു. വാഹനാപകടമായതിനാല്‍ ജാമ്യം കിട്ടുമെന്നായിരുന്നു അഭിഭാഷകന്റെ ഉപദേശം. എന്നാല്‍ പിന്നീട് കേസ് അന്വേഷണം ക്രൈബ്രാഞ്ച് ഏറ്റെടുക്കുകയും തൃപ്പരപ്പിലെ ലോഡ്ജ് നടത്തിപ്പുകാരനേയും ബിനുവിന്റെ മകനെയും അറസ്റ്റ് ചെയ്യുകയും ഹരികുമാറിന്റെ ജ്യേഷ്ഠന്‍, തന്റെ ഭാര്യ എന്നിവര്‍ക്ക് നോട്ടിസ് നല്‍കുകയും ചെയ്തതോടെ ഹരികുമാര്‍ സമ്മര്‍ദത്തിലായി. ഇതിനിടയില്‍ തുടക്കം മുതല്‍ സഹായം വാഗ്ദാനം ചെയ്ത പൊലിസ് സേനയിലെ ചിലരും കൈയൊഴിഞ്ഞു. ജാമ്യം കിട്ടാന്‍ സാധ്യതയില്ലെന്ന് അഭിഭാഷകനും അറിയിച്ചു. ഇതോടെ ഹരികുമാര്‍ മാനസികമായി തളര്‍ന്നുവെന്നും തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനമെടുത്തതെന്നും ബിനു പറയുന്നു.
തിങ്കളാഴ്ച രാവിലെ മംഗളൂരുവില്‍ നിന്നാണ് കേരളത്തിലേക്ക് തിരിച്ചത്. അന്നു തന്നെ കീഴടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ കല്ലമ്പലത്ത് എത്തിയപ്പോഴേക്കും രാത്രി വൈകി. തുടര്‍ന്ന് വീടിനു സമീപത്ത് ഇറങ്ങിയ ഹരികുമാര്‍ അടുത്ത ദിവസം കീഴടങ്ങാമെന്ന് അറിയിച്ച് യാത്ര പറഞ്ഞുവെന്നും താനും രമേശും നെയ്യാറ്റിന്‍കരയിലേക്ക് പോയെന്നും ബിനു പറയുന്നു. ആദ്യം ഞാന്‍ കീഴടങ്ങാം, അതോടെ വിഷയത്തിന്റെ ഗൗരവം കുറയുമെന്നും പിന്നാലെ നീയും കീഴടങ്ങിയാല്‍ മതിയെന്നുമായിരുന്നു ഹരികുമാര്‍ പറഞ്ഞതെന്ന് ബിനു മൊഴി നല്‍കി.
ഹരികുമാറിനെ കല്ലമ്പലത്താക്കിയശേഷം ബിനുവും കാറോടിച്ചിരുന്ന രമേശും കാര്‍ നെയ്യാറ്റിന്‍കര ചായക്കോട്ട് കോണത്തെ വീട്ടിലെത്തിച്ചു. അവിടെ നിന്ന് രമേശിന്റെ ബന്ധുവീട്ടിലെത്തി. ചൊവ്വാഴ്ച്ച രാവിലെ കീഴടങ്ങാന്‍ തയാറെടുത്തിരിക്കുമ്പോഴാണ് ഹരികുമാറിന്റെ മരണവാര്‍ത്തയെത്തിയതെന്നും ബിനു വെളിപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago