HOME
DETAILS

വനിതാ മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ശാക്തീകരണത്തിന് ഫിഷറീസ് വകുപ്പ്

  
backup
October 21 2019 | 02:10 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95

 

 

കോഴിക്കോട്: മത്സ്യവിപണന രംഗത്തെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പുതിയ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്.
സാമ്പത്തിക ചൂഷണങ്ങളില്‍നിന്ന് വനിതാ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മത്സ്യക്കച്ചവടത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന 3 ആര്‍ (റീ ബില്‍ഡിങ്, റിവൈവല്‍, റിഫോംസ്) പദ്ധതിക്ക് ഉടന്‍ തുടക്കമാകും.
അസംഘടിതരായ വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് സുസ്ഥിര ജീവിതനിലവാരം ഉറപ്പാക്കുക, സുരക്ഷിതമായ തൊഴില്‍സാധ്യത ഒരുക്കി അവരുടെ ചെറുകിട വ്യവസായം വിപുലപ്പെടുത്തുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി 1.78 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആദ്യ ഗഡുവായി 1 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.
പ്രാരംഭ ഘട്ടത്തില്‍ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ആയിരം മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കിടയിലാണ് പദ്ധതി നടപ്പാക്കുന്നത്. സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ നടപ്പാക്കുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ടില്‍ അഞ്ചുപേര്‍ വീതം അടങ്ങുന്ന കൊല്ലം ജില്ലയിലെ 150 യൂനിറ്റുകള്‍ക്കും ആലപ്പുഴ ജില്ലയിലെ 50 യൂനിറ്റുകള്‍ക്കുമാണ് സഹായം ലഭ്യമാകുക.
കുടുംബശ്രീയിലെ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്ക് സമാനമായ അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിക്കുകയു ഓരോ അംഗങ്ങള്‍ക്കും 10,000 രൂപ കണക്കില്‍ 50,000 രൂപ ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ടില്‍ സര്‍ക്കാര്‍ നിക്ഷേപിക്കും. ഈ 50,000 രൂപ ബാങ്ക് ഇവര്‍ക്ക് ലോണായി നല്‍കും.
തിരിച്ചടവ് കൃത്യമായി പാലിക്കുകയാണെങ്കില്‍ പിന്നീട് ഗ്രൂപ്പിലെ ഓരോ അംഗത്തിനും 2 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കും. കേരള ഗ്രാമീണ്‍ ബാങ്കുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പാവപ്പെട്ട തൊഴിലാളികള്‍ക്ക് ധനസ്ഥാപനങ്ങള്‍ വായ്പ നല്‍കാന്‍ വിസമ്മതിക്കുന്നതിനാല്‍ കൊള്ളപ്പലിശയ്ക്ക് പണം കടംവാങ്ങി നിത്യേന കച്ചവടത്തിന് ഇറങ്ങുന്നവര്‍ മുഴുക്കടത്തിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രമാണങ്ങളോ മറ്റു രേഖകളോ ഉള്‍പ്പെടെയുള്ള ഈടുപോലും നല്‍കാതെ തന്നെ ബാങ്കുകളില്‍നിന്നു വായ്പ ലഭ്യമാകുമെന്നതിനാല്‍ തൊഴിലാളികള്‍ക്ക് വലിയ സഹായമായിരിക്കും പദ്ധതി.
8.5 ശതമാനം വരെ പലിശ ലോണിന് ഈടാക്കുമെങ്കിലും സര്‍ക്കാര്‍ സബ്‌സിഡിയായി ഈ തുക തിരിച്ചുനല്‍കും. മൂന്നുവര്‍ഷമാണ് ലോണ്‍ കാലാവധി. ഇതിനുമുന്‍പ് അടച്ചുതീര്‍ക്കുകയാണെങ്കില്‍ അടുത്ത ലോണ്‍ എടുക്കാം. പദ്ധതിയുടെ നടത്തിപ്പിനായി ഇരു ജില്ലകളിലുമായി 10 പേരെ ഫിഷറീസ് വകുപ്പ് നിയമിച്ചിട്ടുണ്ട്. അപേക്ഷിച്ചവരില്‍നിന്നും തിരഞ്ഞെടുക്കുന്ന 1,000 പേര്‍ക്ക് പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കും. ഡിസംബര്‍ അവസാനത്തോടെ ഇവര്‍ക്ക് ലോണ്‍ ലഭ്യമാകുമെന്നും ഫിഷറീസ് വകുപ്പ് അധികൃതര്‍ പറയുന്നു. പദ്ധതി വിജയകരമായാല്‍ സംസ്ഥാനത്തെ 30,000 മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കിടയില്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago