മാരകായുധങ്ങളുമായി വീട്ടില്‍കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം പിടിയില്‍
ഓയൂര്‍: റോഡുവിള മുളയിറച്ചാല്‍ റാണൂരില്‍ മാരകായുധങ്ങളുമായി വീട്ടില്‍കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച 15 അംഗ അക്രമിസംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പൂയപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി പത്തോടെ മുളയിറച്ചാല്‍ സ്വദേശി നിഷാദിന്റെ വീട്ടിലായിരുന്നു സംഭവം. ഓടനാവട്ടം തുറവൂര്‍ രാഹുല്‍ ഭവനില്‍ രാഹുല്‍ (23), വെളിയം മാലയില്‍ കെ.ആര്‍.ഭവനില്‍ കൃഷ്ണപ്രസാദ് (22), പൂയപ്പള്ളി മൈലോട് ജയന്തി കോളനിയില്‍ പ്രജീഷ്(20), വെളിയം പുതുവിള കോളനിയില്‍ പുതുവിളവീട്ടില്‍ ബാഹുലേയന്‍ (18), പൂയപ്പളളി ചരുവിള കോണത്ത് വീട്ടില്‍ ശരണ്‍(22), സഹോദരന്‍ വിനീഷ്(20), വെളിയം അറയ്ക്കല്‍ തെക്കതില്‍ വീട്ടില്‍ അഖില്‍ (20),വെളിയം കോളനി പുതുവീട്ടില്‍ വിപിന്‍ (18), വെളിയം ഞായപ്പള്ളി കോളനിയില്‍ ബിജിതാ മന്ദിരത്തില്‍ രാഹുല്‍ (18), ഞായപ്പള്ളി വീട്ടില്‍ സുധി(21), പൂയപ്പള്ളി കോണത്ത് ചരുവിളവീട്ടില്‍ ശ്യാം (20), വെളിയം മാലയില്‍ വിഷ്ണു വിലാസത്തില്‍ വിനായക് (19), ഞായപ്പള്ളില്‍ വീട്ടില്‍ സുനി (18), വെളിയം പരുത്തിയറ ഇടയില പുത്തന്‍വീട്ടില്‍ അജിന്‍ (18), ചരുവിളവീട്ടില്‍ ബിനീഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്. പ്രണയമഴ എന്ന സീരിയലിലെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളായ രാഹുലും നിഷാദുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഇരുവരും വിരോധത്തിലായി. രാഹുലിന്റെ സുഹൃത്തായ പ്രജീഷിനെ നിഷാദ് അസഭ്യം പറഞ്ഞതിനെ തുടര്‍ന്നു രാഹുലും പ്രജീഷും കൂട്ടാളികളായ 13 അംഗ സംഘവും ചെളി ഉപയോഗിച്ച് നമ്പര്‍പ്ലേറ്റ് മറച്ച അഞ്ച് ബൈക്കുകളിലായി റാണൂരിലുള്ള നിഷാദിന്റെ വീട്ടിലെത്തി. നിഷാദ് വീട്ടിലില്ലാത്തതിനെ തുടര്‍ന്ന് നിഷാദിന്റെ ബന്ധുവീട്ടിലെത്തി വാള്‍, കമ്പി, വടി എന്നീ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബഹളം കേട്ട് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ പ്രതികളെ തടഞ്ഞു വയ്ക്കുകയും വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൂയപ്പള്ളി എസ്.ഐ രാജേഷ് കുമാര്‍, എ.എസ്.ഐമാരായ ഷാജി, സുരേഷ്, ബേബിജോണ്‍, എ.സി.പി.ഒമാരായ ഷാബു, ഗോപന്‍ എന്നിവരടങ്ങുന്ന സംഘം ഇവരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഒന്നാം പ്രതിയായ രാഹുല്‍ ഭവനഭേദനം, വധശ്രമം, അടിപിടി, പിടിച്ചുപറി, ആയുധം കാട്ടി ആളുകളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളില്‍ പലതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."