പീഡനക്കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് പിടിയില്‍
കൊട്ടിയം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ പ്ലാക്കാട് എ യൂനിറ്റ് ഭാരവാഹി ആദിച്ചനല്ലൂര്‍ പ്ലാക്കാട് മണ്ണഞ്ചേരില്‍ വീട്ടില്‍ വിനീത് കുമാറിനെയാണ് ചാത്തന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്ന സമയം വീടിനുള്ളില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചതായാണ് പരാതി. ഒളികാമറ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഇത് ആവര്‍ത്തിച്ചതോടെ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും രക്ഷിതാക്കള്‍ ചാത്തന്നൂര്‍ പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് പൊലിസ് കേസെടുക്കുകയായിരുന്നു.
ഇതോടെ ഇയാള്‍ ഒളിവില്‍ പോയി. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ വന്നതോടെ നാട്ടില്‍ പ്രതിഷേധം ശക്തമായി. തിങ്കളാഴ്ചയാണ് പ്രതിയെ ചാത്തന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."