സ്വകാര്യ കംഫര്‍ട് സ്റ്റേഷന് അടച്ചു; ലോറി തൊഴിലാളികള്‍ ദുരിതത്തില്‍
കളമശേരി:ഏലൂര്‍ പുതിയ റോഡ് ജംഗ്ഷനിലുള്ള സ്വകാര്യ ട്രക്ക് ടെര്‍മിനലിലെ കംഫര്‍ട് സ്റ്റേഷന് അടച്ചതിനാല്‍ കളമശേരിയിലെത്തിച്ചേരുന്ന ട്രക്ക് ജീവനക്കാര്‍ പ്രാഥമികാവശ്യങ്ങ നിര്‍വഹിക്കാനാകാതെ ദുരിതത്തിലാണെന്ന് കൊച്ചിന് ലോറി ഏജന്റ്സ് അസോസിയേഷന്.
എറണാകുളത്തേക്കും സമീപ പ്രദേശങ്ങളിലേക്കും ചരക്കുമായെത്തുന്ന അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രക്കുകള്‍ റിട്ടേണ്‍ ലോഡ് കിട്ടുന്നത് വരെ വ്യവസായ മേഖലയായ കളമശേരി പ്രദേശത്താണ് പാര്‍ക്ക് ചെയ്യുന്നത്.
എന്നാല്‍ കഴിഞ്ഞ 15 മുതല്‍ സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രത്തിലെ കംഫര്‍ട് സ്റ്റേഷന് നിര്‍ത്തലാക്കിയതിനാല്‍ നൂറുകണക്കിന് ലോറി തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണെന്ന് കൊച്ചിന് ലോറി ഏജന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കളമശ്ശേരിയിലെ വഴിയോരങ്ങളും പൊതു സ്ഥലങ്ങളും മലിനമാവാനും പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാനും ഇത് കാരണമാവുന്നു.
അതു കൊണ്ട് അടിയന്തിരമായി കളമശേരില്‍ പൊതു കംഫര്‍ട്ട് സ്റ്റേഷന് നിര്‍മിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."