HOME
DETAILS
MAL
അഭിഭാഷകരുടെ സംഘടിത ഇടപെടല്‍ അപലപനീയം: കെ.യു.ഡബ്ല്യു.ജെ
backup
August 05 2016 | 23:08 PM
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ അകാരണമായി കസ്റ്റഡിയിലെടുക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള എസ്.ഐ വിമോദിനെതിരായി രജിസ്റ്റര്‍ ചെയ്ത കേസ് ഇല്ലാതാക്കാന്‍ നൂറിലേറെ അഭിഭാഷകരുടെ സംഘടിത ഇടപെടല്‍ നീതിന്യായ ധാര്‍മികതയെ അവഹേളിക്കുന്നതാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഒരു പ്രതിക്കുവേണ്ടി അഭിഭാഷകന് ഹാജരാകുന്നത് സാധാരണ നടപടിയാണെങ്കിലും മാധ്യമപ്രവര്ത്തകന് നല്കിയ പരാതിയിലെ പ്രതിക്കുവേണ്ടി അഭിഭാഷകര്‍ സംഘടിതമായി രംഗത്തുവന്നത് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നവരില്‍ ഉത്കണ്ഠയുളവാക്കുന്നതാണ്.
മാധ്യമപ്രവര്‍ത്തകര്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ സെക്രട്ടറി എന്‍. രാജേഷ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."