HOME
DETAILS
MAL
രാജിവച്ചാല്‍ ട്രംപിന് 10 ലക്ഷം ഡോളര്‍ നല്‍കാമെന്ന് യു.എസ് ഹാസ്യതാരം
backup
October 21 2019 | 03:10 AM
ന്യൂയോര്‍ക്ക്: പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ചാല്‍ ട്രംപിന് 10 ലക്ഷം ഡോളര്‍ നല്‍കാമെന്ന് യു.എസ് രാഷ്ട്രീയ അവതാരകനും ഹാസ്യതാരവുമായ ബില്‍ മഹര്‍. വെള്ളിയാഴ്ച തോറുമുള്ള തന്റെ ടോക് ഷോയ്ക്കിടെയാണ് അദ്ദേഹം ട്രംപിനെ വെല്ലുവിളിച്ചത്.
പ്രസിഡന്റ് ഈ വാഗ്ദാനം നിരസിക്കരുതെന്നും ഇത് വേണമെങ്കില്‍ 100 കോടി ഡോളറായി വര്‍ധിപ്പിക്കാമെന്നും ഹാസ്യതാരം പറഞ്ഞു. എന്നാല്‍ ട്രംപിന്റെ പക്കല്‍ ഇഷ്ടംപോലെ പണമുള്ളതിനാല്‍ അദ്ദേഹത്തെ പണം കൊടുത്ത് വാങ്ങാനാവുമെന്നു കരുതുന്നില്ല- മഹര്‍ കൂട്ടിച്ചേര്‍ത്തു.
63 കാരനായ മഹര്‍ ട്രംപിനെ നിശിതമായി വിമര്‍ശിക്കുന്നയാളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."