ശ്രീലങ്കയെ ഗ്രേ പട്ടികയില്‍ നിന്നു നീക്കി
പാരിസ്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു ധനസഹായം ലഭിക്കുന്നതും കള്ളപ്പണവും തടയുന്നതിനുള്ള അന്താരാഷ്ട്ര നിരീക്ഷണ സംഘടനയായ എഫ്.എ.ടി.എഫ് ശ്രീലങ്കയെ ഗ്രേ പട്ടികയില്‍ നിന്നു നീക്കി.
ഭീകരതക്ക് പണമെത്തുന്നതും കള്ളപ്പണ ഒഴുക്കും തടയുന്നതിന് നിര്‍ദിഷ്ട നടപടികളെടുക്കാന്‍ ശ്രീലങ്കക്കു സാധിച്ചതായി പാരിസില്‍ ചേര്‍ന്ന എഫ്.എ.ടി.എഫ് പ്ലീനറി യോഗം ചൂണ്ടിക്കാട്ടി.
2017ലാണ് എഫ്.എ.ടി.എഫ് ശ്രീലങ്കയെ ഗ്രേ പട്ടികയില്‍ പെടുത്തിയത്.
എന്താണ് ഗ്രേ പട്ടിക?
ഗ്രേ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യത്തിനെതിരേ ഐ.എം.എഫ്, ലോകബാങ്ക്, എ.ഡി.ബി തുടങ്ങിയവ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഈ അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭിക്കുന്നതും ഇല്ലാതാകും. അന്താരാഷ്ട്ര വ്യാപാരരംഗത്ത് അവഗണനയും ബഹിഷ്‌കരണവും നേരിടുക തുടങ്ങി വേറെയും ഭീഷണികള്‍ ഈ പട്ടികയിലുള്ള രാജ്യങ്ങള്‍ നേരിടേണ്ടിവരും.
2012ല്‍ എഫ്.എ.ടി.എഫിന്റെ ഗ്രേ പട്ടികയില്‍ പെടുത്തപ്പെട്ട പാകിസ്താനെ 2015ല്‍ അതില്‍നിന്നു നീക്കിയെങ്കിലും 2018 ജൂണില്‍ വീണ്ടും പട്ടികയിലുള്‍പ്പെടുത്തി. ഭീകരസംഘടനകള്‍ക്ക് പണം എത്തുന്നത് തടയാന്‍ നടപടിയെടുക്കാത്തതിനാല്‍ പാകിസ്താനെ എഫ്.എ.ടി.എഫിന്റെ കൂടുതല്‍ ശക്തമായ കരിമ്പട്ടികയില്‍ പെടുത്തണമെന്നാണ് ഇന്ത്യ, യു.എസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. അതേസമയം ചൈന, തുര്‍ക്കി എന്നിവ ഈ ആവശ്യത്തെ എതിര്‍ക്കുന്നു. നിലവില്‍ ചൈനയാണ് എഫ്.എ.ടി.എഫിന്റെ അധ്യക്ഷസ്ഥാനത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."