HOME
DETAILS

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം ചക്കിട്ടപാറയില്‍ കര്‍ഷക പ്രതിഷേധം

  
backup
June 22 2017 | 20:06 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d-3

 

പേരാമ്പ്ര: കര്‍ഷകന്‍ വില്ലേജ് ഓഫിസില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കര്‍ഷക പ്രതിഷേധം. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫിസില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ചെമ്പനോട കാവില്‍ പുരയിടത്തില്‍ ജോയി എന്ന തോമസിനെ വില്ലേജ് ഓഫിസിന്റെ ഗ്രില്ലില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പെരുവണ്ണാമൂഴി പൊലിസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം അഴിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. കലക്ടറോ കൊയിലാണ്ടി തഹസില്‍ദാരോ സ്ഥലത്ത് എത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് തഹസില്‍ദാര്‍ റംല ഇന്നലെ കാലത്ത് സ്ഥലത്തെത്തി.
സംഭവത്തെ പറ്റി സമഗ്രാന്വേഷണം നടത്തുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനെടുക്കാന്‍ സമ്മതിച്ചത്. അതിനിടെ പേരാമ്പ്രയില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വൈദ്യുതി മന്ത്രി എം.എം മണിയും സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് രാവിലെ പത്തിന് ശേഷമാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.
ജോയിയുടെ ഭാര്യമോളിയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനിന്നിരുന്നു. ഇതിന്റെ പേരില്‍ വില്ലേജ് ഓഫിസിന് മുന്നില്‍ ജോയ് ഉള്‍പെടെയുളള കര്‍ഷകര്‍ നിരാഹാര സമരം നടത്തിയിരുന്നു. തുടര്‍ന്ന് ജനപ്രതിനിധികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് താല്‍ക്കാലികമായി നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായി.
താല്‍ക്കാലികസംവിധാനം പ്രാവര്‍ത്തികമാക്കാനിരിക്കെയാണ് ജോയിയുടെ മരണം. പെരുവണ്ണാമൂഴി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിന് വച്ച ശേഷം രാത്രി 7.30 ഓടെ ചെമ്പനോട സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ചെമ്പനോട വില്ലേജ് ഓഫിസര്‍ സി.എ സണ്ണി, അസിസ്റ്റന്റ് സലീസ് തോമസ് എന്നിവരെ കലക്ടര്‍ യു.വി ജോസ് സസ്‌പെന്റ് ചെയ്തു . റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സംഭവത്തില്‍ അന്വഷണം നടത്തണമെന്ന് ഉത്തരവിട്ടതിനെ തുടര്‍ന്ന് കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ കര്‍ഷകരോടുള്ള ചില വില്ലേജ് അധികൃതരുടെ പെരുമാറ്റത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു.

 

ഹര്‍ത്താല്‍ പൂര്‍ണം

 

പേരാമ്പ്ര: കര്‍ഷകന്‍ കാവില്‍ ജോയി ചെമ്പനോട വില്ലേജ് ഓഫിസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ചക്കിട്ടപാറ പഞ്ചായത്തില്‍ പൂര്‍ണം. കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.ചെമ്പനോട മേഖലയില്‍ സ്‌കൂളുകളും ബാങ്കുമടക്കം പ്രവര്‍ത്തിച്ചില്ല. എങ്ങും ശോകമൂക അന്തരീക്ഷമായിരുന്നു. ഡി.സിസി പ്രസിഡന്റ് അഡ്വ.ടി.സിദ്ധീഖ് കാലത്ത് മുതല്‍ ചെമ്പനോടയില്‍ എത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.ചെമ്പനോടയില്‍ എത്തിയ കലക്ടര്‍ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago