സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ ഖുര്‍ആനുമായി മുനീബ മുഹമ്മദ്
നരിക്കുനി: സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കിയ ഖുര്‍ആന്‍ നിധി പോലെ സൂക്ഷിക്കുകയാണ് മുട്ടാഞ്ചേരി മുക്കടംകാട് പുറായില്‍ മുനീബ എന്ന വീട്ടമ്മ. ഒഴിവ് സമയം കണ്ടെണ്ടത്തി 2001 ജൂലൈയില്‍ ആരംഭിച്ച് 2015 അവസാനത്തോടെയാണ് ഖുര്‍ആനിലെ 6666 സൂറത്തുകളും എഴുതി തയ്യാറാക്കിയത്. ചൂലാംവയല്‍ മാക്കൂട്ടം എ.യു.പി സ്‌കൂള്‍ അധ്യാപകനായ ഭര്‍ത്താവ് ജമാലുദ്ധീന്‍ മുന്‍പ് മദീനയിലെ മസ്ജിദുനബവിയില്‍ അസി. ലൈബ്രേറിയനായി ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തതും വിശുദ്ധ മക്കയില്‍ അവര്‍ക്കൊപ്പം പ്രവാസിയായതും പലപ്പോഴായി അവിടം സന്ദര്‍ശിച്ചതും തന്റെ ശേഖരണത്തിനു മുതല്‍ കൂട്ടായതായി മുനീബ പറയുന്നു. 60ഓളം ഭാഷകളിലായുള്ള ഖുര്‍ആന്‍ ഇവരുടെ ശേഖരത്തിലുണ്ടണ്ട്. വളരെ ചെറിയ ഖുര്‍ആന്‍ മുതല്‍ വലിയ അക്ഷരത്തില്‍ എഴുതിയ ഖുര്‍ആന്‍ പതിപ്പുകളും ഇവരുടെ പക്കല്‍ ഉണ്ടണ്ട്.
മുക്കടംകാട് ടൗണ്‍ വനിതാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് പി. ശരീഫ മുനീബക്ക് സമര്‍പ്പിച്ചു. എന്‍.കെ ഹഫ്‌സത്ത്, പി. ഹസ്ബിന, മുനാ ഖദീജ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."