അറുതിയില്ലാതെ പനി മരണം
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ഇന്നലെ ഒരാള്‍ കൂടി മരിച്ചതോടെ ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതായി.
കാക്കൂര്‍ കൈപ്പുറത്ത് ടി. രാമുണ്ണിക്കുട്ടി നായരാണ്(76) ഇന്നലെ മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. ഇന്നലെ മാത്രം 25326പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സക്കെത്തിയത്.
ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 86പേരെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 2042പേര്‍ക്ക് വൈറല്‍ പനി സ്ഥിരീകരിച്ചു.
269 പേര്‍ക്ക് വയറിളക്കവും സ്ഥിരീകരിച്ചിട്ടുണ്ട്. 46 പേരുടെ രക്ത സാമ്പിളുകള്‍ എച്ച് 1 എന്‍ 1 പരിശോധനക്കായി മണിപ്പാലിലേക്ക് അയച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. താമരശ്ശേരിയില്‍ ഒരാള്‍ക്ക് ഡിഫ്തീരിയ രോഗം ബാധിച്ചുവെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രത്യേക സ്ക്വാഡ് ഇന്ന് 1370 വീടുകളില്‍ സന്ദര്‍ശനം നടത്തി. 146 വീടുകളില്‍ രോഗം പരത്തുന്ന കൊതുകുകളുടെ ഉറവിടം കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."