സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി: മന്ത്രി
മുക്കം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
മണാശ്ശേരി ഗവ. യു.പി സ്‌കൂളിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ബജറ്റില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി 15 ശതമാനം തുകയാണ് വകയിരുത്തിയത്. ഇവര്‍ക്ക് മാത്രമായി ഒരു വകുപ്പ് തന്നെ രൂപീകരിച്ചത് ഇന്ത്യയില്‍ തന്നെ ആദ്യ സംഭവമാണെന്നും മന്ത്രി പറഞ്ഞു. ട്രാന്‍സ്ജന്‍ഡറുകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിലെ മുഴുവന്‍ ക്ലാസ് മുറികളുടെ ഡിജിറ്റലൈസേഷനും സ്‌കൂള്‍ മുറ്റത്തെ ആല്‍മരചുവട്ടില്‍ നിര്‍മിച്ച ബുദ്ധപ്രതിമയുടെ അനാഛാദനവും മന്ത്രി നിര്‍വഹിച്ചു. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷനായി. സ്‌കൂള്‍ പാര്‍ക്ക് എം.എല്‍.എയും പുസ്തകോത്സവം നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്ററും ഉദ്ഘാടനം ചെയ്തു. ബുദ്ധപ്രതിമ നിര്‍മിച്ച ശില്‍പി ജിജി കൂടരഞ്ഞിയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.
എന്‍. ചന്ദ്രന്‍, ഡി.പി.ഒ എം.കെ മോഹന്‍ കുമാര്‍, താമരശേരി ഡി.ഇ.ഒ മുരളി, എന്‍. അപ്പുക്കുട്ടന്‍, മോഹനന്‍, ബാലകൃഷ്ണന്‍ വെണ്ണക്കോട്, ടി.കെ സാമി, രവി പവിത്രം, രാജു കുന്നത്ത്, പി. രാജന്‍, പ്രധാനാധ്യാപകന്‍ പി. ഗിരീഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."