HOME
DETAILS
MAL
മെഡിക്കല്‍ കോളജ് ലാബില്‍ തീപിടിത്തം
backup
November 15 2018 | 05:11 AM
ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലാബില്‍ തീപിടിത്തം.
ആശുപത്രിയിലെ മൈക്രോ ബയോളജി ലാബില്‍ എച്ച്.ഐ.വി ടെസ്റ്റ് നടത്തുന്ന വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ജോലി ചെയ്തുകൊണ്ടിരുന്ന ജീവനക്കാര്‍ തീ ആളിപ്പടരുന്നത് കണ്ട് പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയായിരുന്നു. വെള്ളിമാട്കുന്ന് ഫയര്‍ സ്റ്റേഷനില്‍നിന്ന് ഫയര്‍ ഓഫിസര്‍ ബാബുരാജിന്റെ നേതൃത്വത്തില്‍ രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. പ്രിന്‍സിപ്പല്‍ ഓഫിസിനോട് ചേര്‍ന്ന് നില്ക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ലാബ് പ്രവര്‍ത്തിക്കുന്നത്. ലാബില്‍ സൂക്ഷിച്ചിരുന്ന ഏതാനും ഫയലുകളും ഒരു എ.സിയും ഒരു കംപ്യൂട്ടറും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."