കയര്‍ വ്യവസായ മേഖലയില്‍ സ്വയം പര്യാപ്തമാകാന്‍ കോഴിക്കോട്
കോഴിക്കോട്: കയര്‍ വ്യവസായ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ജില്ല ഒരുങ്ങുന്നു. മേഖല നേരിടുന്ന പ്രധാന പ്രതിസന്ധി ഗുണമേന്മയുള്ള ഫൈബറുകള്‍ ലഭിക്കുന്നില്ലെന്നതാണ്. അതിന് പരിഹാരം കാണാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ചകിരികള്‍ ഇവിടെ തന്നെ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുകയും മറ്റു ജില്ലകളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്ന പദ്ധതിയാണ് കൂടുതല്‍ വിപുലമാക്കുന്നത്. കോഴിക്കോട് പ്രൊജക്ടിന്റെ കീഴില്‍ 59 കയര്‍പിരി സംഘങ്ങളാണുള്ളത്. നിര്ജീവമായവയ്ക്ക് വീണ്ടും പുനര്‍ ജീവന് നല്‍കിയിട്ടുണ്ട്. അതിലൂടെയാണ് കയര്‍ രണ്ടാം പുനഃസംഘടനയിലൂടെ മേഖലയുടെ പ്രതിസന്ധിക്ക് പരിഹാരവും തൊഴിലാളികള്‍ക്ക് കൂടുതുല്‍ ഗുണവും ഉറപ്പു വരുത്തുന്ന പദ്ധതികള്‍ കൂടി നടപ്പാക്കുന്നത്. 2017 -18 സാമ്പത്തിക വര്‍ഷത്തില്‍ 3485 തൊഴിലാളികള്‍ക്ക് ജോലി ഉറപ്പാക്കിയിരുന്നു. 5515 ക്വിന്റല്‍ കയറും 1318 ക്വിന്റല്‍ ഫൈബറും ഉദ്പാദിപ്പിക്കുകയും ചെയ്തു. ഇതിലേക്ക് പത്ത് ചകിരി മില്ലുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ കൂടുതല്‍ ഉല്പാദനക്ഷമതയും ഗുണമേന്മയുമുള്ള ഉത്പന്നങ്ങള്‍ കൊണ്ട് ജില്ലക്ക് കൂടുതല്‍ കരുത്തുകാട്ടാനാകും. ഈ സംഘങ്ങള്‍ വഴി ചകിരി നാരുകള്‍ സമാഹരിച്ച് സമീപ സംഘങ്ങളില്‍ എത്തിക്കുകയാണിപ്പോള്‍. ദിനംപ്രതി 8000 തൊണ്ടുവരെ ചകിരി നാരാക്കി മാറ്റാന്‍ കഴിവുള്ള യന്ത്രങ്ങളാണ് ഓരോ കേന്ദ്രത്തിലും സംവിധാനിച്ചിട്ടുള്ളത്. ഈ സംഘങ്ങളിലൂടെ പ്രതിവര്‍ഷം 1920 ടണ്‍ ഫൈബര്‍ ഉല്പാദിപ്പിക്കാന് സാധിക്കും. ജില്ലയുടെ ആവശ്യം കഴിഞ്ഞാലും 1000 ടണ്‍ ഫൈബര്‍ മറ്റു ജില്ലകളിലെ കയര്‍പിരി സംഘങ്ങള്‍ക്ക് കയര്ഫെഡിലൂടെ തന്നെ വിതരണം ചെയ്യാനും സാധിക്കും. സംസ്ഥാനത്തെ അന്‍പതാമത്തെ ചകിരി മില്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് മൂന്നിന് ഫറോക്ക് റോയല്‍ അലയന്‍സ് ഓഡിറ്റോറിയത്തില്‍ ധനമന്ത്രി തോമസ് ഐസക്കാണ് ജില്ലക്കായി സമര്‍പ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."