കന്നുകാലി നിയന്ത്രണം: എല്‍.ഡി.എഫ് ബഹുജന മാര്‍ച്ച്
കോഴിക്കോട്: കന്നുകാലി വില്‍പ്പനക്കും കശാപ്പിനും നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ആദായനികുതി ഓഫിസിലേക്ക് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കന്നുകാലി വില്‍പ്പനക്കും കശാപ്പിനും നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രവിജ്ഞാപനം ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസ് ഉദ്ദേശിക്കുന്ന തരത്തിലുള്ള വര്‍ഗീയ ധ്രൂവീകരണത്തിലേക്ക് ആക്കം കൂട്ടാനും, മാംസ കയറ്റുമതി നടത്തുന്ന വന്‍കിട കുത്തകകള്‍ക്ക് കോടികള്‍ കൊള്ളലാഭമുണ്ടാക്കുന്നതിന് വഴിയൊരുക്കാനുമാണ് കന്നുകാലികശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുതലക്കുളം മൈതാനിയില്‍ നിന്നു പ്രകടനമായി ആദായനികുതി ഓഫിസ് പരിസരത്ത് സമാപിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍ അധ്യക്ഷനായി. എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, കെ. ദാസന്‍, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ്, കെ. ലോഹ്യ, പി.വിശ്വന്‍, കെ. കുഞ്ഞഹമ്മദ്കുട്ടി, പി. സതീദേവി, കാനത്തില്‍ ജമീല, അബ്ദുല്‍ അസീസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."