നഴ്സുമാര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കോഴിക്കോട്: നഴ്സുമാരുടെ ദിവസ വേതനം 1000 രൂപയാക്കുക, സുപ്രീം കോടതി നിര്‍ദേശം നടപ്പിലാക്കുക, ബലരാമന് കമ്മിറ്റി, വീരകുമാര്‍ കമ്മിറ്റി എന്നീ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂനൈറ്റഡ് നഴ്സസ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി.
അസോസിയേഷന് സംസ്ഥാന സെക്രട്ടറി എം.വി സുധീപ് ഉദ്ഘാടനം ചെയ്തു. 2013 ല്‍ നഴ്സുമാര്‍ക്ക് പരമാവധി ശമ്പളം അനുവദിച്ചിരുന്നെങ്കിലും പല മാനേജ്മെന്റുകളും ഇപ്പോഴും നല്കാന് തയാറാക്കുന്നില്ലെന്നും ആശുപത്രി മാനേജ്മെന്റുകള്‍ ആനുകൂല്യങ്ങള്‍ മറച്ച് വെക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 27ന് മന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മറ്റു ജില്ലകളിലെല്ലാം ലേബര്‍ ഓഫിസര്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയാറായപ്പോള്‍ കോഴിക്കോട്ടെ ലേബര്‍ ഓഫിസര്‍ അതിന് പോലും തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അനു ജോണ്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സുജന പാലന്, സുനീഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."