പാണാവള്ളിയിലെ കുടുംബക്ഷേമ ഉപകേന്ദ്രത്തിന് ശാപമോക്ഷം
പൂച്ചാക്കല്‍: നിര്‍മാണം പൂര്‍ത്തിയായിട്ടും വഴിയില്ലാത്തതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി അടഞ്ഞുകിടന്ന പാണാവള്ളിയിലെ കുടുംബക്ഷേമ ഉപ കേന്ദ്രത്തിന് ശാപമോക്ഷമായി.
പാണാവള്ളി 17ാം വാര്‍ഡിലെ പഞ്ചായത്തു വക സ്ഥലത്താണ് ഉപ കേന്ദ്രീ നിര്‍മിച്ചത്. ബാക്കിയുണ്ടായിരുന്ന സ്ഥലം ഭൂമിയില്ലാത്തവര്‍ക്ക് വീടുവെക്കാന്‍ വിട്ടു കൊടുത്തിരുന്നു. വീടു വെച്ചവര്‍ ഉപ കേന്ദ്രത്തിലേക്കുള്ള വഴിയടച്ച് വേലി കെട്ടിയതാണ് ഇവിടേക്ക് വഴിയല്ലാതായത്. പുതിയ പഞ്ചായത്ത് കമ്മറ്റി ഇടപെട്ട് കഴിഞ്ഞ മാസം ഇവിടേക്കുള്ള വഴി തുറന്നിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമജോജോ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എം പ്രമോദ് സിന്ധു ബീവി സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗങ്ങളായ പ്രേംലാല്‍, പി.കെ. സുശീലന്, ഷീബ സത്യന്, ശ്രീദേവി മഹാദേവന്, സഫിയ ഇസ്ഹാഖ്, ഷിബു പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍: അരുണ്‍ മിത്ര, സെക്രട്ടറി ഇന്‍ ചാര്‍ജ് ജയറാം നായിക് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."