HOME
DETAILS

വിദ്യാഭ്യാസ മേഖലക്ക് വേണ്ടത് രാഷ്ട്രീയം മറന്നുള്ള പിന്തുണ

  
backup
November 15 2018 | 05:11 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%a3

നിസാം കെ. അബ്ദുല്ല


ജില്ലയുടെ വിദ്യാഭ്യാസ മേഖല ഇന്നനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാകണമെങ്കില്‍ വേണ്ടത് രാഷ്ട്രീയം മറന്നുള്ള പിന്തുണയാണ്. അധ്യാപക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് മുകളില്‍ ഒന്നിച്ചിറങ്ങിയാല്‍ മാത്രമെ ഇതിന് പരിഹാരം കാണാന്‍ സാധിക്കൂ. ഇതിനായി മുഴുവന്‍ ആളുകളുടെയും പിന്തുണയും ഇവര്‍ക്കാവശ്യമാണ്. ഇത്തരത്തില്‍ രാഷ്ട്രീയത്തിനധീതമായി അധ്യാപകര്‍ നടത്തിയ ഇടപെടലുകള്‍ ലക്ഷ്യം കണ്ട നിരവധി പദ്ധതികള്‍ വയനാട്ടിലുണ്ട്. അതില്‍ ഇടത്-വലതെന്ന വ്യത്യാസമൊന്നുമില്ല. എല്ലാ സര്‍ക്കാരുകളും അധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും ഇത്തരത്തില്‍ നാടിന് ഗുണം ചെയ്യുന്ന പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നുള്ളതും കാണാതെ പോകരുത്. ഇതില്‍ പ്രധാനപ്പെട്ടതാണ് ജില്ലയില്‍ ആദ്യമായി എസ്.എസ്.എല്‍.സി കേന്ദ്രീകൃത മൂല്ല്യനിര്‍ണയ ക്യാംപ് അനുവദിച്ചത്. ഇ.ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ക്യാംപ് ജില്ലയില്‍ അനുവദിക്കപ്പെട്ടത്. അധ്യാപക സംഘടനാ പ്രതിനിധികള്‍ കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മുന്നേറ്റം. പിന്നാക്ക ജില്ലയെന്ന ആനുകൂല്യം കൂടി ഉപയോഗിച്ചാണ് മന്ത്രി അന്ന് മൂല്ല്യ നിര്‍ണയ ക്യാംപ് ജില്ലയില്‍ അനുവദിച്ചത്.
വി.എസ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിക്ക് അധ്യാപക സംഘടന പ്രതിനിധികള്‍ കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലക്ക് അധ്യാപക ഭവന്‍ അനുവദിച്ചത്. ഇവിടെയും പിന്നാക്ക ജില്ലയെന്ന ആനുകൂല്യം കൂടി മന്ത്രി ഉപയോഗപ്പെടുത്തി. അധ്യാപക ഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബാണ്. ഈ കാര്യങ്ങളൊക്കെ ജില്ലയിലെ വിദ്യാഭ്യാസ പുരോഗിതക്കായി രാഷ്ട്രീയം മറന്നുള്ള അധ്യാപക സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്. ഇത്തരത്തില്‍ ഒത്തുപിടിച്ചാല്‍ നേടിയെടുക്കാവുന്ന കാര്യം തന്നെയാണ് വിദ്യാഭ്യാസ ഉപജില്ലകളുടെ വിഭജനവും. ഇതിന് അധ്യാപക സംഘടനകള്‍ മുന്നിട്ടിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകളെല്ലാം.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പല പദ്ധതികളുടെയും ആരംഭ ജില്ലയാണ് വയനാട്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ സംസ്ഥാനത്താദ്യമായി ജില്ലാ വിദ്യാഭ്യാസ സമിതി, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്ത അറിവിടം വെബ് പോര്‍ട്ടല്‍, ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പഠന ക്യാംപുകള്‍, കുട്ടികള്‍ക്കായുള്ള മോക്ക് പാര്‍ലമെന്റ്, ഐ.ടി വിഷയ മേഖലയില്‍ കുട്ടികൂട്ടം പദ്ധതി, ഗോത്ര കുട്ടികള്‍ക്കായുള്ള പ്രഭാത ഭക്ഷണം പദ്ധതി, ഗോത്ര സാരഥി, പഠന വീടുകള്‍, കൊഴിഞ്ഞ്‌പോക്ക് തടയാന്‍ സമ്പൂര്‍ണ ഗൃഹ സന്ദര്‍ശനം, സര്‍വേ, ശനിയാഴ്ചകളില്‍ സബ്ജക്ട് കൗണ്‍സിലുകള്‍, സ്‌കൂള്‍-ജില്ലാ ഗോത്രഫെസ്റ്റ്, ഗോത്രകുട്ടികള്‍ക്കായി ലേണ്‍ ആന്റ് ഏണ്‍ പദ്ധതി, ഡ്രോപ് ഔട്ട് ഫ്രീ വയനാട് പദ്ധതി, എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍പഠനത്തിന് യോഗ്യരാവാതെ വന്ന ഗോത്ര കുട്ടികള്‍ക്ക് സേ പരീക്ഷക്കായി പ്രത്യേക കോച്ചിങ് ക്യാംപ്, ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ മോണിറ്ററിങ്, പഠന മെറ്റീരിയലുകള്‍, പരീക്ഷ, അവലോകനം തുടങ്ങിയവയെല്ലാം അവയില്‍ ചിലത് മാത്രമാണ്.ഇത്തരം കാര്യങ്ങളെല്ലാം നടപ്പിലാക്കാനും നേടിയെടുക്കാനും ജില്ലാ രാഷ്ട്രീയം മറന്നാണ് മുന്നിട്ടിറങ്ങിയത്. ഇതേരീതിയില്‍ വിദ്യാഭ്യാസ ഉപജില്ലകളുടെ വിഭജനത്തിലും ഒന്നിക്കണമെന്ന ആവശ്യമാണ് പൊതുവെ ഉയര്‍ന്ന് വരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago
No Image

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി 58,880 രൂപ

Business
  •  2 months ago
No Image

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

Kerala
  •  2 months ago
No Image

ഗസ്സ മുനമ്പില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ കൂടി വധിച്ച് ഫലസ്തീന്‍ പോരാളികള്‍

International
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

National
  •  2 months ago
No Image

മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

National
  •  2 months ago
No Image

പ്രതിഷേധത്തിന്റെ ഭാഗമായി യമുനയിൽ മുങ്ങിക്കുളിച്ച ബി.ജെ.പി നേതാവ് ചൊറിവന്ന് ആശുപത്രിയിൽ! 

National
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രത്യേക അന്വഷണ സംഘത്തിന്റെ യോഗം ഉടന്‍; പി.പി ദിവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ ആക്രമണം; തെഹ്‌റാന് സമീപം നിരവധി സ്‌ഫോടനങ്ങള്‍

International
  •  2 months ago
No Image

50 വര്‍ഷത്തോളമായി താമസിക്കുന്ന 80 മുസ്്‌ലിം കുടുംബങ്ങളെ യാതൊരു മുന്നറിയിപ്പുമില്ലാതെ തെരുവിലേക്ക് ഇറക്കി വിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

National
  •  2 months ago