മോദിയുടെ കാലത്ത് മിന്നലാക്രമണങ്ങളെല്ലാം നടക്കുന്നത് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ്: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ മിന്നലാക്രമണങ്ങള്‍ നടക്കുന്നതെല്ലാം തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. തെഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പാണ് മോദി സര്‍ക്കാരിന് കീഴില്‍ എപ്പോഴും മിന്നലാക്രമണങ്ങള്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിങാണ് ആരോപിച്ചത്. രാജ്യത്തെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കില്‍ മോദി സര്‍ക്കാര്‍ ഒരു മിന്നലാക്രമണത്തിനുള്ള വഴിയൊരുക്കും. ഇപ്പോള്‍ മിന്നലാക്രമണത്തിലൂടെയാണ് മോദി സര്‍ക്കാര്‍ രാഷ്ട്രീയം പറയുന്നത്. ഇത് രാജ്യത്തെ പ്രശ്‌നങ്ങളില്‍നിന്നും ശ്രദ്ധതിരിക്കാനാണ്- അഖിലേഷ് സിങ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
ഇന്ന് മഹാരാഷ്ട്രയിലും ഹരിയാനിയലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്നലെ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷാവസ്ഥയുടെ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. രണ്ടുസംസ്ഥാനങ്ങള്‍ക്കു പുറമെ വിവിധ സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളും നടക്കുന്നുണ്ട്. ഇന്ത്യയുടെ ആക്രമണത്തില്‍ ആറു മുതല്‍ പത്ത് വരെ പാക് സൈനികര്‍ കൊല്ലപ്പെട്ടതായും മൂന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും ഇന്നലെ കരസേനാ മേധാവി ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.
Under Modi govt, surgical strike happens just before elections: Congress
Congress' Akhilesh Singh on Indian Army used artillery guns to target terrorist camps in PoK: Under Modi ji’s govt, whenever there's election in a big state,pattern of surgical strike is formed. Now,politics will be done on surgical strike to divert attention from real issues pic.twitter.com/5pH1oK0lX4
— ANI (@ANI) October 20, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."