അപകട മേഖലയിലെ അനധികൃത കൈയേറ്റങ്ങള്‍ നീക്കം ചൈതു
മാങ്കാംകുഴി: കൊല്ലം -തേനി ദേശീയപാതയിലെ അപകട മേഖലയായ വെട്ടിയാര്‍ നാലുമുക്ക് ജങ്ഷനിലെ അപകട നിയന്ത്രണ പദ്ധതികള്‍ നടപ്പിലായി. ജങ്്ഷനില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും ബോര്‍ഡുകളും പ്രദേശത്തെ യുവജന ക്ലബ്ബ് സ്ഥാപിച്ച കാര്‍ഗില്‍ രക്ത സാക്ഷി മണ്ഡപം ഉള്‍പ്പടെയുള്ളവ നീക്കം ചെയ്തു. കൊടിമരങ്ങള്‍ ഉള്‍പ്പെടെ ഒരാഴ്ചക്കുള്ളില്‍ നീക്കം ചെയ്യണമെന്ന് ദേശീയപാത എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കൊടിമരങ്ങള്‍ മാറ്റിയെങ്കിലും സ്തൂപം മാറ്റിയിരുന്നില്ല. ഇന്നലെ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയെത്തി ജെ.സി.ബി ഉപയോഗിച്ചാണ് എല്ലാം നീക്കം ചെയ്തത്. തിരക്കേറിയ ജങ്ഷനില്‍ നിന്നു ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കുകയും ബസ് സ്റ്റോപ്പ് രേഖപ്പെടുത്തിയ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. ചാരുംമൂട് ഭാഗത്തേക്കുള്ള ബസുകള്‍ ജങ്ഷന് തെക്ക് ഭാഗത്തേക്ക് മാറിയും ചെങ്ങന്നൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ വടക്ക് ഭാഗത്തേക്കും മാറ്റിയാണ് സ്ഥാപിച്ചത്. മാറ്റി സ്ഥാപിച്ച ബസ് സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത് ഉറപ്പ് വരുത്താന്‍ ഇന്ന് ഒരു പൊലിസ് ഉദ്യോഗസ്ഥന് ഇവിടെ ഗതാഗത നിയന്ത്രണ ചുമതല നല്‍കുമെന്ന് കുറത്തികാട് എസ്.ഐ വിപിന്‍ അറിയിച്ചിട്ടുണ്ട്. കൊല്ലം-തേനി ദേശീയപാത വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ രമ്യാലക്ഷ്മി, മാവേലിക്കര ജോയിന്റ് ആര്.ടി.ഒ എച്ച്. അന്‍സാരി, എം.വി.ഐ ബിജു ,എ.എം.വിമാരായ ശ്യാം, ജിനേഷ്, കുറത്തികാട് എസ്.ഐ വിപിന്‍, എ.എസ്.ഐ പ്രസന്നകുമാര്‍, സി.പി.ഒമാരായ ശിവന് പിള്ള, സിജു, ഇസ്ലാഹ്, വില്ലേജ് ഓഫിസര്‍ ജി. ബിനു, വില്ലേജ് അസിസ്റ്റന്റ് പത്മലാല്‍, പഞ്ചായത്ത് അംഗങ്ങളായ എസ്. അഷ്റഫ്, സുനില്‍ രാമനല്ലൂര്‍ സാമൂഹ്യ പ്രവര്ത്തകന് നൗഷാദ് മാങ്കാംകുഴി എന്നിവരും സ്ഥലത്ത് സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."