ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഒഴിവുകള്‍: പത്താംക്ലാസുകാര്‍ക്ക് അപേക്ഷിക്കാം
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് മാത്രമെ അപേക്ഷിക്കാവൂ. അംഗീകൃത ബോര്‍ഡ് നടത്തിയ പത്താംക്ലാസ് പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള വിജയമാണ് യോഗ്യത. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ദേശീയതലത്തില്‍ മികവ് തെളിയിച്ച കായികതാരങ്ങള്‍, സര്‍വീസിനിടെ മരിച്ച കോസ്റ്റ്ഗാര്‍ഡ് യൂണിഫോം ജീവനക്കാരുടെ മക്കള്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.
എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 1.04.2020ന് 18നും 22നും ഇടയില്‍ പ്രായമുള്ളവരാവണം അപേക്ഷകര്‍. (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ ഇളവുണ്ട്)
ശമ്പളം: 21,700 രൂപ. മറ്റ് അലവന്‍സുകളും ലഭിക്കും.
ശാരീരികയോഗ്യത: ഉരം: 157 സെ.മീ., മിനിമം 5 സെ.മീറ്റര്‍ നെഞ്ചളവ് വികാസം, പ്രായത്തിനനുസരിച്ച തൂക്കം. മികച്ച കാഴ്ചശക്തി.
20 സ്‌ക്വാട്ട്അപ്പ്, 10 പുഷ്അപ്പ്, ഏഴ് മിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം എന്നിവയുള്‍പ്പെടുന്നതാണ് ശാരീരികക്ഷമതാപരിശോധന.
അപേക്ഷിക്കേണ്ട വിധം: ww.joinindiancoastguard.gov.in/ എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബര്‍ 30 മുതല്‍ ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: വംബര്‍ എട്ട്
അഡ്മിറ്റ്കാര്‍ഡ് നവംബര്‍ 17- 22 തീയതിക്കുള്ളില്‍ കോസ്റ്റ്ഗാര്‍ഡ് വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക 2020 മാര്‍ച്ചില്‍ പ്രസിദ്ധപ്പെടുത്തും. ഇവര്‍ക്കുള്ള പരിശീലനം 2020 ഏപ്രിലില്‍ ആരംഭിക്കും. കേരളമുള്‍പ്പെടുന്ന വെസ്റ്റേണ്‍ സോണില്‍നിന്നുള്ള അപേക്ഷകര്‍ക്ക് മുംബൈയിലാണ് പരീക്ഷാകേന്ദ്രം.
Indian Coast Guard Recruitment 2019: Applications open for Navik posts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."