HOME
DETAILS

കെ എം സി സി മെഗാ ഇവന്റ് സമാപനം വെള്ളിയാഴ്ച്ച

  
backup
October 21 2019 | 05:10 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%97%e0%b4%be-%e0%b4%87%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%be

ജിദ്ദ: റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന മെഗാ ഈവെന്റ് സീസണ്‍ നാലിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തിയതികളില്‍ റിയാദിലെ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് റിയാദ് കെ.എം സി സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് മുഖ്യപ്രായോജകരായ മെഗാ ഈവെന്റിന്റെ രണ്ടാം ദിനമായ നവംബര്‍ ഒന്നിന്ന് നടക്കുന്ന സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്. എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ എന്നിവരടക്കം പ്രമുഖ നേതാക്കള്‍ സംബന്ധിക്കും

സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളിലെ മികച്ച സംഭാവനകള്‍ പരിഗണിച്ച് കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി.മുഹമ്മദ് കുട്ടി, സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് കുട്ടി മാതാപ്പുഴ, മക്ക കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, റിയാദ് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, സി.എച്ച് മഹ്മൂദ് ഹാജി എന്നിവരെ ആദരിക്കും.
ഒക്ടോബര്‍ 31ന് മുഹമ്മദാലി കണ്ണൂര്‍, ഫാസിലാ ബാനു, സജ്‌ന സലീം എന്നിവരടക്കമുള്ള പ്രമുഖ കലാ കാരന്മാര്‍ പങ്കെടുക്കുന്ന ഇശല്‍ സന്ധ്യയും എക്‌സിബിഷനും അരങ്ങേറും.

കഴിഞ്ഞ നാല് മാസമായി നടന്ന് വരുന്ന മെഗാ ഇവന്റി നോടനുബന്ധിച്ച് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, ക്വിസ് മത്സരം, സൈബര്‍ മീറ്റ്, സി.എച്ച് അനുസ്മരണവും കുടുംബ സംഗമവും, മാപ്പിളപ്പാറ്റ് മത്സരം, ബൈത്തുറഹ്മ സമര്‍പ്പണം, സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് രക്ത ദാന പരിപാടി, സെന്‍ ട്രല്‍, ജില്ലാ, മണ്ഡലം, ഏരിയാ തല പ്രതിനിധി സമ്മേളനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഖുര്‍ ആന്‍ പാരാ യണ മത്സരം, വനിതാ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ പാചക മത്സരം, മെഹന്തി മത്സരം എന്നിവ വരുന്ന ആഴ്ചകളി ലായി റിയാദില്‍ നടക്കും.

കെ.എം.സി.സി യുടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച റിയാദ് കെ.എം.സി.സി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കേരളത്തില്‍ മുഴുവന്‍ സി.എച്ച് സെന്ററു കള്‍ക്കുമായി ഏകീകൃത ഫണ്ട് സമാഹരണത്തിലൂടെ ലക്ഷക്ക ണക്കിന് രൂപയാണ് നല്‍ കിയത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ആലപ്പുഴ ജില്ലയിലെ പാവപ്പെട്ട കുടുംബത്തിന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു.

കൂടാതെ മലപ്പുറം ജില്ലയിലെ മറ്റൊരു കുടുംബത്തിനും വീട് നല്‍കി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും റിയാദിലെ കെ.എം.സി.സി പ്രവര്‍ത്തകരുടെ വിഹിതം സമാഹരിച്ചു നല്‍കി യിട്ടുണ്ട്. സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്വപ്ന പദ്ധതിയായ പ്രവാസി കുടുബ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ത്തി വരിക യാണ്. പ്രവാസ ലോകത്ത് പകരം വെക്കാനില്ലാത്ത സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ കി വരുന്ന റിയാദ് കെ.എം.സി.സി സെന്‍ ട്രല്‍ കമ്മിറ്റി നടത്തുന്ന മെഗാ ഈവെന്റ് സീസണ്‍ 4ന്റെ സമാപന സമ്മേളനം ചരിത്ര സംഭമാ ക്കാനുള്ള ഒരുക്കത്തിലാണ് റിയാദിലെ കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു

സി.പി.മുസ്തഫ (പ്രസിഡന്റ്), എം.മൊയ്തീന്‍ കോയ (ജനറല്‍ സെക്രട്ടറി), യു.പി.മുസ്തഫ (ട്രഷറര്‍), അബ്ദുസലാം തൃക്കരിപ്പൂര്‍ (ചെയര്‍മാന്‍) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago