HOME
DETAILS

റേഷന്‍ കാര്‍ഡ്: അമിത ചാര്‍ജ്ജ് പിന്‍വലിക്കണം

  
backup
November 15 2018 | 06:11 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4-%e0%b4%9a%e0%b4%be%e0%b4%b0%e0%b5%8d

മഞ്ചേരി: റേഷന്‍ കാര്‍ഡ് സംബന്ധമായ സേവനങ്ങള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുന്ന നടപടി പിന്‍വലിക്കണമെന്ന് യൂത്ത്ഫ്രണ്ട് ജേക്കബ് മഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.നിലവിലെ സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡില്‍ പേരുകള്‍ മാറ്റം വരുത്തുകയോ തിരുത്തുകയോ, കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുമ്പോള്‍ കാര്‍ഡിന്റെ കവര്‍ പേജ് പ്രിന്റ് ചെയ്യാനുള്ള ചാര്‍ജ്ജായി വെള്ളയും നീലയും നിറമുള്ള കാര്‍ഡുകള്‍ക്ക് 100 രൂപയും മഞ്ഞയും ചുകപ്പും നിറമുള്ള കാര്‍ഡുകള്‍ക്ക് 50 രൂപയും വീതം ഈടാക്കുന്നുണ്ട്.കൂടാതെ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേര് മാറ്റിച്ചേര്‍ക്കേണ്ട സാഹചര്യത്തില്‍ രണ്ടിടത്തെ കാര്‍ഡുകളുടെയും കവര്‍ പേജ് പ്രിന്റ് ചെയ്യാനുള്ള കാശ് കൊടുക്കണം. ഇതിന്റെ കൂടെ അക്ഷയ സെന്ററുകളിലെ ഫീസ് 50 രൂപ വേറെയും.കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ കാലത്ത് എല്ലാ ചിലവുകളും ഉള്‍പ്പെടെ കേവലം 20 രൂപ മാത്രമാണ് ഫീസ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ ഫീസ് അഞ്ച് ഇരട്ടിയാക്കി വര്‍ധിപ്പിച്ചിരിക്കുന്നു. വര്‍ധിപ്പിച്ച ഫീസ് കുറക്കണമെന്നും യൂത്ത് ഫ്രണ്ട് ജേക്കബ് മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം ഇന്‍ചാര്‍ജ്ജ് അക്ബര്‍ മീനായി,ജില്ലാ ജനറല്‍ സെക്രട്ടറി അനസ് അത്തിമണ്ണില്‍, ജയകുമാര്‍ മാടങ്ങോട്, സാദിഖലി കിഴക്കേതല, ഷംസുദ്ധീന്‍ തടപ്പറമ്പ് എന്നിവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago