മോട്ടോര്‍ വാഹന വകുപ്പിന്റെ റോഡ് സുരക്ഷ സംരംഭത്തിന് തുടക്കമായി
നിലമ്പൂര്‍: റോഡ് അപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെ അപകട രഹിത നിലമ്പൂര്‍ പദ്ധതിയുടെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പ് റോഡ് സുരക്ഷ സംരംഭത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി റോഡ് സുരക്ഷ വളണ്ടിയര്‍മാരുടെ താലൂക്ക് തല സംഗമം നിലമ്പൂരില്‍ മുന്‍ മന്ത്രി ആര്യാടന്‍ മൂഹമ്മദ് ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷയായി. നിലമ്പൂര്‍ ജോ.ആര്‍.ടി.ഒ ഇ.മോഹന്‍ദാസ്, മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ വി.ഉമ്മര്‍, ട്രോമകെയര്‍ ജില്ലാ സെക്രട്ടറി കെ.പി പ്രദീഷ്, റോഡ് സുരക്ഷ ടീം ലീഡര്‍ കെ.അഷറഫ് എന്നിവര്‍ സംസാരിച്ചു. പ്രായോഗികമായി പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ സേവനം താലൂക്കിലെ എല്ലാ ഭാഗത്തും സദാസമയവും ലഭ്യമാക്കു, സാമൂഹിക മാധ്യമങ്ങളിലൂടെ ഏകോപിച്ച് ഫലപ്രദമായി നടപ്പിലാക്കുക, സ്‌കൂളുകള്‍, കോളജുകള്‍, ടാക്‌സി-ഓട്ടോ ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് കൊണ്ട് സമഗ്രമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, റോഡുകളില്‍ കാണുന്ന നിയമ ലംഘകര്‍ക്ക് റോഡില്‍വെച്ച് തന്നെ ബോധവല്‍ക്കരണവും കൗണ്‍സിലിങും നല്‍കി നിയമാനുസൃതമായുള്ള റോഡ് ഉപഭോക്താകളാക്കി മാറ്റുക, റോഡപകടങ്ങളുണ്ടാവുമ്പോളുണ്ടാകുന്ന ഗതാഗതം എത്രയും പെട്ടന്ന് പുന:സ്ഥാപിക്കുന്നതിന് വകുപ്പുകളുമായി ബന്ധപ്പെട്ട് ക്രിയാത്മകമായി പ്രവര്‍ത്തിക്കുക, മോട്ടോര്‍വാഹന വകുപ്പില്‍ നിന്നും പൊതുജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങളെ കുറിച്ച് പ്രത്യേക ഓണ്‍ലൈന്‍ സേവനങ്ങളെ കുറിച്ചുമെല്ലാം പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കുക തുടങ്ങിയവയാണ് അപകട രഹിത നിലമ്പൂര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."