HOME
DETAILS
MAL
പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി കുറ്റ്യാടി ഗ്രാമ പഞ്ചായത്ത്
backup
June 22 2017 | 20:06 PM
കുറ്റ്യാടി: കുറ്റ്യാടി ഗ്രാമ പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ പരിശോധനകര്ശനമാക്കി. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കച്ചവടസ്ഥാപനങ്ങള്‍, മരുന്നുകടകള്‍, സ്വകാര്യ ഹോസ്പിറ്റലുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ജീവനക്കാരും സംയുക്തമായി പരിശോധന നടത്തിയത്.
ശുചിത്വ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കും നിരോധിച്ച പ്ലാസ്റ്റിക് ഉല്പന്നങ്ങള് വില്ക്കുന്നവര്ക്കുമെതിരേ കര്‍ശനമായ നടപടിയെടുക്കുമെന്നും, 50 മൈക്രോണില്‍ കൂടുതലുള്ള ക്യാരി ബാഗുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ നിന്ന് രജിസ്ട്രേഷന് നേടേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."