ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു ,സംസ്ഥാനത്ത് നാല് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് പ്രധാനകാരണം. അടുത്ത 36 മണിക്കൂറില്‍ ഈ ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങും ഇതിന്റെ ഫലമായി 24വരെ കനത്ത തുലാമഴ തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.
എന്നാല്‍ അതിനുശേഷവും ബുധനാഴ്ചയോടുകൂടി മറ്റൊരു ന്യൂനമര്‍ദ്ദം ബംഗാല്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്നുണ്ട്. ഇത് ആന്ധ്രാതീരം വഴി കരയിലേക്ക് കടക്കാനാണ് സാധ്യത. ഇതും കേരളത്തില്‍ മഴപെയ്യിക്കാന്‍ സാധ്യതയുള്ളതായി വിദേശ കാലാവസ്ഥാ ഏജന്‍സികള്‍ അറിയിച്ചു.
ഈ മാസം ഒന്നുമുതല്‍ ഇന്നലെവരെ സംസ്ഥാനത്ത് 18ശതമാനം അധികം തുലാമഴ ലഭിച്ചതായി റിപ്പോര്‍ട്ട്. മിക്ക അണക്കെട്ടുകളും നിലവില്‍ 70 ശതമാനം മുതല്‍ 90 ശതമാനം വരെ വെള്ളമുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."