കോളജ് ഓഫ് എന്‍ജിനീയറിങ് എം.സി.എ ബ്ലോക്ക് കെട്ടിടോദ്ഘാടനം നാളെ
വടകര: സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴില്‍ മണിയൂര്‍ കുറുന്തോടിയില്‍ പ്രവര്‍ത്തിക്കുന്ന വടകര എന്‍ജിനീയറിങ് കോളജിലെ എം.സി.എ ബ്ലോക്കില്‍ പുതിയതായി നിര്‍മിച്ച രണ്ടാംനില ബഹു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാളെ ഉദ്ഘാടനം ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചക്ക് 12 മണിക്ക് കോളജില്‍ നടക്കുന്ന പരിപാടിയില്‍ മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ജയപ്രഭ അധ്യക്ഷത വഹിക്കും. കോളജിന്റെ ഇക്കാലമത്രയുമുള്ള പ്രവര്‍ത്തന മികവിന്റെ അംഗീകാരമായി ലഭിച്ച ഐ.എസ്.ഒ 9001: 2015 സര്‍ട്ടിഫിക്കറ്റ് പ്രഖ്യാപനം ഉദ്ഘാടനചടങ്ങില്‍ വെച്ച് കേപ്പ് ഡയരക്ടര്‍ ഡോ. ആര്‍. ശശികുമാര്‍ നടത്തും.
കോളജിലെ ഭൗതികസാഹചര്യങ്ങളും പ്രവര്‍ത്തനങ്ങളും ലാബ് സൗകര്യങ്ങളുമെല്ലാം ചിത്രീകരിച്ച വിഡിയോ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂര്‍ മുരളി ഉദ്ഘാടന ചടങ്ങില്‍ വെച്ച് റിലീസ് ചെയ്യും.കുസാറ്റ് നടത്തിയ ബി.ടെക് പരീക്ഷയില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായും മറ്റു ബ്രാഞ്ചുകളിലെല്ലാം അഭിമാനകരമായ വിജയം കൈവരിച്ചതായും കോളജ് അധികൃതര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. നാരായണന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍. ടി. ഗോവിന്ദന്‍, ഡോ. സി. ശ്രീകാന്ത്, ആര്‍. വിജയന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."