വായന സൃഷ്ടിക്കുന്നത് മനുഷ്യത്വമുള്ള വ്യക്തിയെ: യു.കെ കുമാരന്
നാദാപുരം: അറിവിനേക്കാള്‍ അപ്പുറത്ത് മനുഷ്യത്വമുള്ള സമൂഹ സൃഷ്ടിപ്പാണ് വായന നല്‍കുന്നതെന്ന് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് യു.കെ കുമാരന്.
നാദാപുരം ടി.ഐ.എം.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന 'അമ്മ വായന' ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥിനികളുടെ അമ്മമാരില്‍ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വച്ച് സ്കൂള്‍ ലൈബ്രറിയില്‍ നിന്ന് അമ്മമാര്‍ക്ക് പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിയാണ് 'അമ്മ വായന'.
വായിക്കുന്ന പുസ്തകങ്ങളുടെ വായനാകുറിപ്പുകള്‍ തയാറാക്കി നിശ്ചിത കാലയളവില്‍ അവതരിപ്പിക്കണം.
ആദ്യ പുസ്തകം യു.കെ കുമാരനില്‍ നിന്ന് റജുല ഏറ്റു വാങ്ങി. സജീവന് മൊകേരി മുഖ്യ പ്രഭാഷണം നടത്തി. പത്താം ക്ലാസ്സ് പാഠ പുസ്തകത്തിലെ യു.കെ കുമാരന്റെ 'ഓരോ വിളിയും കാത്ത് ' എന്ന കഥയെ കുറിച്ച് വിദ്യാര്‍ഥികള്‍ അദ്ദേഹവുമായി സംവാദം നടത്തി.
ഹെഡ് മാസ്റ്റര്‍ ഇ. സിദ്ദിഖ് അധ്യക്ഷനായി. അസ്മ ടീച്ചര്‍ സ്വാഗതം പറഞ്ഞു. കെ. മുനീര്‍ മാസ്റ്റര്‍, മണ്ടോടി ബഷീര്‍ മാസ്റ്റര്‍, എസ്.ജെ.സജീവ് കുമാര്‍, പി. അസീസ്, മനോജ് കുമാര്‍, പി. പുഷ്പ്പ ടീച്ചര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."